ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ല - ഇ ശ്രീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ല - ഇ ശ്രീധരന്‍

കൊച്ചി: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ ശ്രീധരൻ. 12 ലക്ഷം കോടിരൂപയുടെ ആസ്ഥിയുള്ള രാജ്യമാണ് ഇന്ത്യ. നവകേരള നിർമിതിക്ക് കേരളം സ്വതന്ത്ര അധികാരമുള്ള സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകമാണ് ദുരന്തത്തിന് പ്രധാന കാരണം. അണക്കെട്ടുകളിൽ വെള്ളം സംഭരിച്ച് നിർത്തേണ്ടആവശ്യമില്ലായിരുന്നു. കാലാവസ്ഥാ പ്രവചങ്ങൾ പലപ്പോഴും ശരിയാകാത്തതിനാൽ ജനങ്ങൾക്ക് അതിൽ വിശ്വാസമില്ല. കാലാവസ്ഥാ പ്രവചനം ശരിയായിരുന്നുവെങ്കിൽ അണക്കെട്ടുകൾ നേരത്തെതതന്നെ തുറന്നുവിടാമായിരുന്നു. മഴ പെയ്യുമെന്ന് പറഞ്ഞാൽ പെയ്യില്ല. പെയ്യില്ല എന്നു പറഞ്ഞാൽ പെയ്യും. അതിനാൽ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണം ജനം വിശ്വസിച്ചില്ല. അഞ്ചെട്ടുകൊല്ലമായി മഴ കുറവായിരുന്നു. അതിനാൽ മഴ ശക്തമാകുമെന്ന കാലാവസ്ഥാ പ്രവചനം ആരും വിശ്വസിച്ചില്ല. 15 ദിവസത്തോളം ശക്തമായ മഴ പെയ്യുമെന്ന് പ്രവചിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അണക്കെട്ടുകൾ തുറന്നുവിടാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2BUGS2H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages