മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്നു പറഞ്ഞ് ബക്കറ്റ് പിരിവ് നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍; പിടിയിലായവര്‍ കുപ്രസിദ്ധ മോഷ്ടാക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്നു പറഞ്ഞ് ബക്കറ്റ് പിരിവ് നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍; പിടിയിലായവര്‍ കുപ്രസിദ്ധ മോഷ്ടാക്കള്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് പറഞ്ഞ് ബക്കറ്റ് പിരിവ് നടത്തിയ മൂവര്‍സംഘം അറസ്റ്റില്‍. ചക്കരക്കല്‍ റിഷബ്, അലവില്‍ സ്വദേശി സഫന്‍, കക്കാട് സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റുണ്ടായത്.

ബക്രീദ് ദിനം പ്രമാണിച്ച് പോലീസ് മൈതാനത്ത് വച്ചായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നെഴുതിയ ബക്കറ്റുമായി പിരിവ് നടത്തിയത്. സംശയം തോന്നിയ നാട്ടുകാരാണ് ഇവരെക്കുറിച്ച് പോലീസിനോട് പറഞ്ഞത്.

പോലീസിനെ കണ്ടതോടെ ഇവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കില്‍ വളഞ്ഞിട്ട് പിടിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റുണ്ടായത്. 3540 രൂപയാണ് ഇവരില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഇവരില്‍ രണ്ടു പേര്‍ കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. പിടിച്ചുപറി കഞ്ചാവ് കേസുകളില്‍ പ്രതികളാണ് ഇവര്‍ എന്നും പോലീസ് വ്യക്തമാക്കി.



from mangalam.com https://ift.tt/2NaxjOj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages