രാഹുല്‍ ആര്‍എസ്എസ് പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കുമെന്നത് ഊഹാപോഹം മാത്രം; കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

രാഹുല്‍ ആര്‍എസ്എസ് പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കുമെന്നത് ഊഹാപോഹം മാത്രം; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് നടത്തുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരമ്പരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നത് ഊഹാപോഹം മാത്രമാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. പരിപാടിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി.

ഊഹാപോഹങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വാര്‍ത്തകള് വെറും ഭാവനാ സൃഷ്ടിയാണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് ക്ഷണം ലഭിച്ചില്ലെന്നും അതിന് ശേഷം മാത്രമാണ് ഇക്കാര്യം പരിഗണിക്കുവെന്നും സിങ്വി ഡല്‍ഹിയില്‍ പറഞ്ഞു.

വ്യത്യസ്ത ആശയസംഹിതകളില്‍നിന്നുള്ളവരെ പരിപാടിയിലേക്കു ക്ഷണിക്കാനാണ് ആര്‍.എസ്.എസിന്റെ തീരുമാനം. ഇതിനുള്ള പട്ടിക തയാറാക്കുകയാണെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

' ഭാരതത്തിന്റെ ഭാവി: ഒരു ആര്‍.എസ്.എസ്. വീക്ഷണം' എന്ന വിഷയത്തിലാണ് മോഹന്‍ ഭാഗവത് പ്രഭാഷണം നടത്തുന്നതെന്ന് ആര്‍.എസ്.എസ്. പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ പറഞ്ഞു. സെപ്റ്റംബര്‍ 17, 18, 19 തിയതികളില്‍ വിജ്ഞാന്‍ ഭവനിലാണ് പരിപാടി.

ഈ വര്‍ഷം ജൂണില്‍ നാഗ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തു നടന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്തതു വിവാദമായിരുന്നു.



from mangalam.com https://ift.tt/2NqHhvd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages