ന്യൂഡല്‍ഹി: നേപ്പാളിലെ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 10 കോടി രൂപയുടെ സ്വര്‍ മോചനദ്രവ്യമായി കൈവശപ്പെടുത്തിയ കൊടുംകുറ്റവാളി ഡല്‍ഹി പോലീസിന്റെ പിടിയില്‍. കൊലുപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബിഹാര്‍ സ്വദേശിയായ വികാസ് സിംഗ്. ക്രിമിനല്‍ സംഘത്തലവന്‍ കൂടിയായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് പിടിയിലായത്.
2016 മെയ് 25ന് പ്രമുഖ വ്യാപാരിയായ സുരേഷ് കേഡിയയെയാണ് വികാസ് സിങ് തട്ടിക്കൊണ്ടുപോയത്. നേപ്പാളില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സുരേഷ് കേഡിയയെ പിന്നീട് നാലുദിവസത്തിന് ശേഷം ബിഹാറിലെ മോത്തിഹാരിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നതിന് പകരമായി സ്വര്‍ണം നല്‍കാമെന്ന ഉറപ്പിന്മേലാണ് വികാസ് സിങ് വ്യാപാരിയെ വിട്ടയച്ചത്. മെയ് 28ന് മോചിതനായ സുരേഷ് കേഡിയ, വികാസ് സിങും സംഘവും ഇനിയും ആക്രമിച്ചേക്കാമെന്ന് ഭയന്ന് മൂന്നുദിവസത്തിന് ശേഷം 10 കോടി രൂപയുടെ സ്വര്‍ണം മോചനദ്രവ്യമായി നല്‍കി. പിന്നാലെ വികാസ് സിങ് ഒളിവില്‍പോകുകയും ചെയ്തു.
എന്നാല്‍ പിന്നീട് വികാസിന്റെ കൂട്ടാളികളില്‍ ഒരാളായ ബബ്ലു ഡബ്ബയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സ്വര്‍ണം പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് ഇതിന് കാരണമായത്. ഇയാളെ കൊലപ്പെടുത്തിയത് താനാണെന്ന് വികാസ് ഡല്‍ഹി പോലീസിനോട് വെളിപ്പെടുത്തി. ഈ കേസുമായി ബന്ധപ്പെട്ട് വികാസ് സിങിന്റെ കൂട്ടാളികളായ കുനാല്‍ സിങിനെയും രാഹുല്‍ സിങിനെയും ബിഹാര്‍ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഈ രണ്ട് സംഭവങ്ങള്‍ക്ക് പുറമേ മൂന്ന് കൊലപാതകങ്ങളിലും ഒരു കൊലപാതകശ്രമത്തിലും താന്‍ പങ്കാളിയാണെന്നും വികാസ് സിങ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ളിവില്‍കഴിഞ്ഞിരുന്ന വികാസ് സിങിനെ ആര്‍.കെ പുരത്ത് നിന്നാണ് ഡല്‍ഹി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
from mangalam.com https://ift.tt/2wjGs0o
via IFTTT
No comments:
Post a Comment