ഗൃഹനാഥന്‍ തൂങ്ങി മരിച്ചു; ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിൽ, പെണ്‍മക്കളുടേത് സ്യൂട്ട്‌കേസിലും അലമാരയിലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

ഗൃഹനാഥന്‍ തൂങ്ങി മരിച്ചു; ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിൽ, പെണ്‍മക്കളുടേത് സ്യൂട്ട്‌കേസിലും അലമാരയിലും

അലഹബാദ്: ദുരൂഹസാഹചര്യത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അലഹബാദിലെ ദുമംഗജിലാണ് ഗൃഹനാഥനേയും ഭാര്യയേയും മൂന്നു പെൺമക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് അടച്ചിട്ടത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗൃഹനാഥനെ ഫാനിൽ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിലും ഒരു പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലും മറ്റൊരാളുടേത് അലമാരയിലുമാണ് കണ്ടെത്തിയത്. മൂന്നാമത്തെ മകളുടെ മൃതദേഹം മുറിക്കുള്ളിലായിരുന്നു. ഗൃഹനാഥൻ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് അനുമാനിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


from mathrubhumi.latestnews.rssfeed https://ift.tt/2nTf0lz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages