ന്യൂഡല്ഹി: പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്ക്കകം പുതിയ നയങ്ങള് സ്വീകരിച്ച് ഇമ്രാന് ഖാന്. ഇതിന്റെ ഭാഗമായി രാജ്യത്തെ മാധ്യമങ്ങള്ക്ക് ഏര്പ്പെടുത്തിയിരുന്ന സെന്സര്ഷിപ്പ് എടുത്തു കളഞ്ഞു. പാകിസ്താന് ടിവി (പി.ടി.വി) റേഡിയോ പാകിസ്താന് എന്നിവയുടെ സെന്സര്ഷിപ്പാണ് എടുത്തുകളഞ്ഞത്. ഇനി മുതല് പൂര്ണ എഡിറ്റോറിയല് സ്വാതന്ത്ര്യം നല്കുമെന്നായിരുന്നു പുതിയ വാര്ത്ത വിതരണ മന്ത്രി ഫവാദ് ചൗഡരി ട്വിറ്ററില് കുറിച്ചു.
മൂന്നുമാസത്തിനുള്ളില് പാകിസ്താന്റെ വാര്ത്താവിനിമയ രംഗത്ത് മൂന്നു മാസത്തില് വലിയ മാറ്റമുണ്ടാകുമെന്ന് ചൗഡരി ട്വിറ്റ് ചെയ്തു.
നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന് മുസ്ലീം ലീഗ് സര്ക്കാരാണ് പിടിവി ഒരു സ്വതന്ത്ര ചാനലാക്കി പ്രഖ്യാപിച്ചത്. എന്നാല്, ഇത് പ്രാവര്ത്തീകമായില്ലെന്ന് ദ ട്രിബ്യൂണും പാകിസ്താനി മാധ്യമമായ ഡോണും റിപ്പോര്ട്ട് ചെയ്തിരുന്നു.
1964ലാണ് പിടിവിയുടെ ആദ്യ ടെലിവിഷന് സ്റ്റേഷന് ലാഹോറില് പ്രവര്ത്തനം ആരംഭിക്കുന്നത്. പിന്നീട് അത് മിക്ക നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. നിലവില് ഇസ്ലാമബാദ്, ലാഹോര്, കറാച്ചി, പെഷവാര്, ക്വാട്ട, മുസാഫര്ബാദ്, മുള്ട്ടാന്.
from mangalam.com https://ift.tt/2PtjwUo
via IFTTT
No comments:
Post a Comment