കാമുകനുമായി ജീവിക്കണം, ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് സഹോദരി ഭര്‍ത്താവിന്; എക്കാലവും വെപ്പാട്ടിയായി ജീവിക്കാമെന്ന് വാഗ്ദാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

കാമുകനുമായി ജീവിക്കണം, ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് സഹോദരി ഭര്‍ത്താവിന്; എക്കാലവും വെപ്പാട്ടിയായി ജീവിക്കാമെന്ന് വാഗ്ദാനം

അഹമ്മദാഹാദ്: ബന്ധുവിന്റെ ഭര്‍ത്താവിനെ വശീകരിച്ച് സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത ഭാര്യയും കാമുകനും അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം ശില്‍പ്പ പഞ്ചാല്‍ എന്ന 40 കാരിയും കാമുകനായ ഹരീഷ് പാഞ്ചലുമാണ് അറസ്റ്റിലായിരിക്കുന്നത്. ശില്‍പ തന്റെ ഭര്‍ത്താവായ ദിലീപിനെ കൊല്ലന്നതിനാണ് ബന്ധുവായ യുവതിയുടെ ഭര്‍ത്താവിനെ കൂട്ടുപിടിച്ചത്.

രണ്ട് വര്‍ഷത്തോളമായി ശില്‍പ്പ ഗോപാല്‍ ഗോഹില്‍ എന്നയാളുമായി പ്രണയത്തിലായിരുന്നു. ഇയാളുമായുള്ള ബന്ധം തുടരുന്നതിന് വേണ്ടി ഭര്‍ത്താവ് ദിലീപിനെ കൊല്ലുവാനായിരുന്നു പദ്ധതിയിട്ടത്. ഇക്കാര്യം ആദ്യം പറഞ്ഞത് കാമുകന്‍ കൂടിയായ ഗോഹിലിനോട് തന്നെയാണ്. എന്നാല്‍, ഇയാള്‍ കൊലപാതകത്തില്‍ നിന്നും പിന്‍വാങ്ങിയതോടെയാണ് നറുക്ക് ഹരീഷില്‍ വീണത്.

കൊലപാതകത്തിന് കൂട്ടുനില്‍ക്കുന്നതിന് ജീവിതകാലം മുഴുവനും തന്റെ വെപ്പാട്ടിയായി ജീവിക്കാമെന്നതായിരുന്നു ശില്‍പ്പയുടെ വാഗ്ദാനം. ഈ പ്രലോഭനത്തില്‍ വീണ ഹരീഷ് കൊലപാതകത്തിന് കൂട്ടു നില്‍ക്കുകയായിരുന്നു. ശില്‍പയ്ക്ക് ദിലീപില്‍ 17ഉം 14ഉം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുമുണ്ട്.

എന്നാല്‍, ആദ്യം ഹരീഷിന് കൊലപാതകത്തിന് സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂലൈ 31ന് ദിലീപിനെ ഒരിക്കല്‍ കൂടി വിളിച്ചു വരുത്തുകയും കഴുത്തില്‍ മൂന്ന് തവണ കുത്തുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി കുത്തുവാന്‍ ഉപയോഗിച്ച കത്തി നര്‍മ്മദാ കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

സിസിടിവി ഫൂട്ടേജുകളുടേയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ കുറ്റം സമ്മതിച്ചതായും ശില്‍പ്പയുടെ നിര്‍ദ്ദേശത്തോടെയാണ് കൃത്യം ചെയ്തതെന്ന് സമ്മതിക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കി.

ദലീപിന്റെ മൃതദേഹം സോളയില്‍ നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഹരീഷ് പ്രദേശത്ത് തന്നെയുള്ള ഒരു തുണിക്കടയില്‍ ജോലിചെയ്യുകയാണ്. ഇയാള്‍ക്കും രണ്ട് കുട്ടികളുണ്ട്.



from mangalam.com https://ift.tt/2KmMFNx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages