ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ വിപണിയുടെ സാധ്യതകൾ വർധിക്കുമ്പോഴും വിപണി വിട്ടുപോകുന്നവരുടെ എണ്ണത്തിൽ വൻവർധനയെന്ന് കണ്ടെത്തൽ. കഴിഞ്ഞ 12 മാസത്തനുള്ളിൽ ഓൺലൈൻ ഷോപ്പിങ് ഉപേക്ഷിച്ചത് 5 കോടി പേരാണെന്ന് ഗൂഗിളും ബയാൻ ആന്റ് കമ്പനിയും നടത്തിയ പഠനത്തിൽ പറയുന്നു. ആദ്യത്തെ വാങ്ങലിൽതന്നെ 5.4 കോടി പേർ ഓൺലൈൻ ഷോപ്പിങ് നിർത്തി. പ്രാദേശിക ഭാഷകൾ അറിയാത്ത സാധാരണക്കാരായ ഉപഭോക്താക്കളാണ് വിപണി വിട്ടത്. നിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ ഇത്തരം സൈറ്റുകൾ വഴി വിറ്റഴിക്കുകയും അതേസമയം, ഇതേക്കുറിച്ച് പരാതിപ്പെടാൻ ഫലപ്രദമായ മാർഗമില്ലാത്തതും പലരെയും വിപണിയിൽനിന്ന് അകറ്റി. ഇന്റർനെറ്റിന്റെ വ്യാപനം ദ്രുതഗതിയിലാണെങ്കിലും ഓൺലൈൻ ഷോപ്പിങ് മേഖലയിൽ സ്ഥിരമായി പിടിച്ചുനിൽക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് വിലയിരുത്തൽ. ഫ്ളിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഷോപ്പിങ് സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുന്ന കച്ചവടക്കാർ നിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതും ഉപഭോക്താക്കളുടെ വിശ്വാസ്യത ഇല്ലാതാക്കിയതായി പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PrU9T6
via
IFTTT
No comments:
Post a Comment