മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പത്തൊമ്പതുകാരന് വധശിക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പത്തൊമ്പതുകാരന് വധശിക്ഷ

ഭോപ്പാല്‍: മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പത്തൊന്‍പത് വയസ്സുകാരന് നിയമം അനുശാസിക്കുന്നതില്‍ ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ വിധിച്ച് മധ്യപ്രദേശിലെ പ്രദേശിക കോടതി. ഛത്തര്‍പുര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി നൗറീന്‍ നിഗം ആണ് പ്രതിയായ തൗഹീദ് മുസല്‍മാനെ (19) വധശിക്ഷയ്ക്ക് വിധിച്ച് തിങ്കളാഴ്ച ഉത്തരവിറക്കിയത്.

തൗഹീദിനെതിരെ 376 (എ)(ബി) കുറ്റം തെളിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കിയ ക്രിമിനല്‍ ലോ ഭേദഗതി ഓര്‍ഡിനന്‍സ് 2018 പ്രകാരമുള്ള ശിക്ഷ വിധിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് തൗഹീന്‍ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ വീടിനു പുറത്തുപോയ സമയത്താണ് വീട്ടില്‍ അതിക്രമിച്ചുകയറി ഇയാള്‍ പീഡിപ്പിച്ചത്. അമ്മ തിരിച്ചെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. വീട്ടില്‍ നിന്നും ഇറങ്ങിയോടിയ തൗഹീദിനെ നാട്ടുകാര്‍ പിടികൂടി രാജ്‌നഗര്‍ പോലീസിന് കൈമാറുകയായിരുന്നു.



from mangalam.com https://ift.tt/2M7TwiB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages