മാഡ്രിഡ്: സ്പാനിഷ് പ്രതിരോധനിര താരം ജെറാർഡ് പിക്വെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. റഷ്യൻ ലോകകപ്പിലെ തോൽവിയെ തുടർന്നാണ് തീരുമാനം. എന്നാൽ ക്ലബ്ബ് കരിയർ തുടരുമെന്നും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്കു വേണ്ടി തുടർന്നും കളിക്കുമെന്നും താരം വ്യക്തമാക്കി. 2010-ൽ ലോകകപ്പ് നേടിയ സ്പെയിൻ ടീമിൽ അംഗമായിരുന്നു ഈ ബാഴ്സ താരം. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളാണ് പിക്വെ. സ്പാനിഷ് സൂപ്പർ കപ്പിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാജ്യാന്തര കരിയർ അവസാനിപ്പിച്ച വിവരം പിക്വെ അറിയിച്ചത്. സ്പാനിഷ് പരിശീലകൻ ലൂയിസ് എന്റിക്വെയെ ഇക്കാര്യം അറിയിച്ചുവെന്നും പിക്വെ വ്യക്തമാക്കി. എന്റിക്വെ ബാഴ്സ പരിശീലകനായിരിക്കെ പിക്വെ ടീമിലുണ്ടായിരുന്നു. 102 മത്സങ്ങളിൽ സ്പെയിനിനായി കളത്തിലിറങ്ങിയ ശേഷമാണ് പിക്വെ ബൂട്ടഴിക്കുന്നത്. നല്ല കാലഘട്ടത്തിലൂടെയാണ് താൻ കടന്നുപോയത്. ഇപ്പോൾ അത് അതിന്റെ അവസാനത്തിലേക്ക് എത്തിയിരിക്കുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പും ഒരു ലോകകപ്പും നേടാനായി. ഈ സുന്ദരമായ കാലഘട്ടത്തിൽ നല്ല പല അനുഭവങ്ങളും ഉണ്ടായി. അങ്ങനെ ഏറ്റവും മനോഹരമായ സമയത്ത് ചിലത് അവസാനിപ്പിക്കേണ്ടതായിട്ടുണ്ടെന്നും പിക്വെ കൂട്ടിച്ചേർത്തു. Content Highlights: pique confirms retirement from spain national team
from mathrubhumi.latestnews.rssfeed https://ift.tt/2w3f1Hg
via
IFTTT
No comments:
Post a Comment