പ്രളയം ദുരിതം വിതച്ചപ്പോള്‍ ആയിരങ്ങള്‍ക്ക് രക്ഷകനായത് കാലന്‍ എന്ന് വിളിച്ച് പലരും അധിക്ഷേപിച്ചവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

പ്രളയം ദുരിതം വിതച്ചപ്പോള്‍ ആയിരങ്ങള്‍ക്ക് രക്ഷകനായത് കാലന്‍ എന്ന് വിളിച്ച് പലരും അധിക്ഷേപിച്ചവന്‍

കൊച്ചി: പ്രളയം വിതച്ച ദുരിതത്തില്‍ നിന്നും ഒറ്റക്കെട്ടായി നിന്ന് കേരളം കരകയറുകയാണ്. പ്രളയകയത്തില്‍ നിന്നും പലരുടെയും രക്ഷയ്ക്ക് എത്തിയത് ഒരിക്കല്‍ പലരും കാലന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ടിപ്പര്‍ ലോറികളും ടോറസ് ലോറികളുമാണ്.പ്രളയത്തില്‍ ഒറ്റപ്പെട്ട് പോയ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് പോയവരെ രക്ഷിക്കാനായി ടിപ്പര്‍, ടോറസ് ലോറികള്‍ കുതിച്ചെത്തി. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ടോറസ് ലോറികള്‍ എത്തിക്കണമെന്നാണ് പറവൂര്‍, ആലുവ, ചെങ്ങന്നൂര്‍ മേഖലകളില്‍ ഉയരുന്ന ആവശ്യം.

ജനങ്ങളെ രക്ഷിച്ച് ക്യാമ്പുകളില്‍ എത്തിക്കുന്നത് മാത്രമല്ല മറ്റ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഓടിയെത്തുന്നത് ഇത്തരം വാഹനങ്ങളാണ്. വളരെ ഉയരമുള്ളതും സൈലന്‍സര്‍ ഉയര്‍ന്നിരിക്കുന്നതുമാണ് ഇത്തരത്തില്‍ വെള്ളത്തിലൂടെ ടോറസ് ടിപ്പറുകള്‍ക്ക് വെള്ളപ്പൊക്കത്തിലൂടെ ഓടിയെത്താന്‍ കഴിയുന്നത്. 10 വീലുകളും 12 വീലുകളുമുള്ള ടോറസ് ലോറികളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഇത്തരം ലോറികള്‍ തെന്നാനുള്ള സാധ്യത വളരെ കുറവാണെന്നുള്ളതുമാണ് വിജയമായത്.

കേരള ടോറസ് ടിപ്പര്‍ അസോസിയേഷനാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. എറണാകുളം ജില്ലിയില്‍ ശനിയാഴ്ച മാത്രം 300 ടോറസ് ലോറികളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിയത്. പത്തനംതിട്ടയില്‍ അമ്പതും, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ മുപ്പതിലധികം ടോറസ് ലോറികളും രക്ഷാപ്രവര്‍ത്തനത്തിനെത്തി. അസോസിയേഷനാണ് ഡീസല്‍ ചിലവ് വഹിക്കുന്നത്.



from mangalam.com https://ift.tt/2Br5fF1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages