ശത്രു രാജ്യങ്ങളെ നിരീക്ഷിക്കാന്‍ ചെനയുടെ ആളില്ലാ വിമാനങ്ങളുടെ വന്‍ നിര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 26, 2018

ശത്രു രാജ്യങ്ങളെ നിരീക്ഷിക്കാന്‍ ചെനയുടെ ആളില്ലാ വിമാനങ്ങളുടെ വന്‍ നിര

ചൈനയുടെ ആളില്ലാ വിമാനങ്ങള്‍ ശത്രുരാജ്യങ്ങളെ നീരീക്ഷിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഷി ജിന്‍പിങിന്റെ നേതൃത്വത്തില്‍ ചൈനിസ് സൈന്യത്തിനുവേണ്ടി ആധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. നാവികസേനയിലും വ്യോമ സേനയിലും സങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി പരിഷ്‌കരിച്ചു വരികയാണ്. ശത്രു രാജ്യങ്ങളെ നിരീക്ഷിക്കുന്നതിനുവേണ്ടി ഡ്രോണുകളെ ഉപയോഗപ്പെടുത്തുകയാണ് ചൈനീസ് സൈന്യം. നിരീക്ഷണം മാത്രമല്ല അത്യാവശ്യ സാഹചര്യങ്ങളില്‍ വെടിയുതിര്‍ക്കാന്‍ വരെ കെല്‍പ്പുള്ള ഡ്രോണുകളാണ സൈനിക ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്.

ആളില്ലാ വിമാനങ്ങള്‍ ചൈനയിലെ മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കുംവേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. ലേസര്‍ ഗണ്ണുകളും ഹൈപ്പര്‍സോണിക്ക് ബാലിസ്റ്റിക് മിസൈലുകളും ആളില്ലാ വാഹനങ്ങളില്‍ ഉണ്ടാകും.

[IMG]

സാധാരണ ആളില്ലാ വിമാനങ്ങളെ അപേക്ഷിച്ച് വലിപ്പക്കുറവുള്ള എ.എസഎന്‍ സിരിസ് ഡ്രോണുകള്‍ക്ക് ഉന്നം തെറ്റാതെ വെടിയുതിര്‍ക്കാനുള്ള കഴിവുണ്ട്. ചേന്‍ജിങ് എന്നറിയപ്പെടുന്ന ഡ്രോണുകള്‍ 40 മണിക്കുര്‍ വരെ തുടര്‍ച്ചയായി പറന്നുകൊണ്ട് 2400 കിലോമിറ്റര്‍ പരിധിയില്‍ വരെ നിരീക്ഷിക്കാനും കഴിയും ചെനീസ് നാവികസേന 2013 മുതല്‍ ചേന്‍ജിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്തിവരുന്നു.
2011 മുതല്‍ ഇന്ത്യന്‍ നേവി ഉപയോഗപ്പെടുത്തിവരുന്ന സില്‍വര്‍ ഈഗിള്‍ ഡ്രോണുകള്‍ 200 കിലോമിറ്റര്‍ വരെ സമ്പര്‍ക്കത്തിലിരിക്കാനും ആശയവിനിമയം നടത്താനും കഴിയും.

ചൈനീസ് നാവികസേന ഉപയോഗിച്ചുവരുന്ന ഗോഗ്ജി എന്നറിയപ്പെടുന്ന ഡ്രോണുകള്‍ക്ക് അമേരിക്കന്‍ പ്രിഡേക്ടര്‍ ഡ്രേണുകള്‍ക്കു സമാനമായി 4000 കിലോമിറ്റര്‍ പരിധിയില്‍വരെ ആക്രമണങ്ങള്‍ നടത്താന്‍ കഴിയും മാത്രമല്ല പത്തു തരത്തിലുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനും കഴിയും. വ്യോമസേന ഉപയോഗിക്കുന്ന സോറിങ്ങ് ഡ്രാഗണ്‍ ഡ്രോണുകള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കടന്നിരുന്നതായും വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടു വന്നിരുന്നു.



from mangalam.com https://ift.tt/2MuDY9L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages