കേരളത്തിന് സഹായ വാഗ്ദാനവുമായി ഡിഎംകെ; ഒരു കോടി രൂപ നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

കേരളത്തിന് സഹായ വാഗ്ദാനവുമായി ഡിഎംകെ; ഒരു കോടി രൂപ നല്‍കും

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ദ്രാവിഡ മുന്നേറ്റക്കഴകം ഒരു കോടി രൂപ സംഭാവനയായി നല്‍കും. ഞായറാഴ്ച്ച ഡിഎംകെ പാര്‍ട്ടി പ്രസിഡന്റ് എം.കെ. സ്റ്റാലിനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തമിഴ് പാര്‍ട്ടി പണം സംഭാവന ചെയ്തത്. സ്റ്റാലിന്റെ പ്രഖ്യാപനത്തിന് ശേഷം ഡിഎംകെ ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പും പുറത്തുവിട്ടു.

തെന്നിന്ത്യന്‍ നടികര്‍സംഘവും സഹായ വാഗ്ദാനവുമായി രംഗത്തുവന്നിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ നല്‍കുമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. സംഘടനയുടെ പ്രസിഡന്റ് എം. നാസറിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തക സമിതിയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചു.

ഇതിന് പുറമെ നിരവധി വ്യവസായ പ്രമുഖരും സഹായ വാഗ്ദാനവുമായി രംഗത്തു വന്നിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം.എ. യൂസഫ് അലി അഞ്ചു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇതിന് പുറമെ വ്യവസായി ബി.ആര്‍. ഷെഡ്ഡി രണ്ട് കോടി രൂപയും ആസ്റ്റര്‍ ഗ്രൂപ്പ് എംഡി ആസാദ് മൂപ്പന്‍ 50 ലക്ഷം രൂപയും നല്‍കും.



from mangalam.com https://ift.tt/2w5hQrE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages