ചെറുതോണി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ആശങ്കയ്ക്ക് താല്‍ക്കാലിക ശമനമായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ സാരമായ കുറവ് രേഖപ്പെടുത്തി. അണക്കെട്ടിലെ ഷട്ടര്‍ ഉയര്‍ത്തി നീരൊഴുക്കിവിട്ടതൊടെ ഇന്നത്തെ ജലനിരപ്പ് 2398.82 ആയി. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതൊടെയാണ് ജലനിരപ്പില്‍ കുറവ് വരാന്‍ കാരണം.
ഇപ്പോള്‍ അഞ്ച് ഷട്ടറിലൂടെയും പുറത്തേക്ക് ഒഴുകുന്ന വെള്ളം ഒരു സെക്കറ്റില്‍ 750 ഘനയടിയാണ്. ഇപ്പോള്‍ ഡാമിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് 406 ഘനയടി വെള്ളവും, വൈദ്യുതി ഉപ്പാദനം വഴി പുറത്തേക്ക് 115 ഘനയടി വെള്ളവുമാണ്. ഡാമിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിനെക്കാള്‍ കൂടുതല്‍ പുറന്തള്ളുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാധിതമായി കുറഞ്ഞു.മഴ വീണ്ടും ശക്തി പ്രാപിച്ചില്ലെങ്കില്‍ അടുത്ത മണിക്കൂറുകളില്‍ അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ച് ജലം വീണ്ടും സംഭരിക്കാനാകും എന്നാല്‍ കാലാവസ്ഥയെ ആശ്രയിച്ചേ ഏതും നടപ്പിലാക്കുകയുള്ളുയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നത്. ചെറുതോണി അണക്കെട്ടിനു പിന്നാലെ ഇടമലയാര്‍ അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞു. 169 മീറ്റര്‍ ആണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകളും തുറന്ന് ജലനിരപ്പ് 168.90 മീറ്റര്‍ ആയി കുറച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2MEJbrJ
via IFTTT
No comments:
Post a Comment