ചണ്ഡീഗഡ്: വീട്ടുകാരറിയാതെ കൂട്ടിക്കൊണ്ടു വന്ന് കെട്ടുന്ന പെണ്ണിനെ പോറ്റാൻ ചെക്കന് കഴിവുണ്ടെന്ന് തെളിയിക്കാൻ ഭാര്യയുടെ പേരിൽ ഏതെങ്കിലുമൊരു ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങിയതിന്റെ രേഖ ഹാജരാക്കണമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിറക്കി. വീട്ടുകാരിൽ നിന്ന് പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പ്രണയവിവാഹിതരായ ദമ്പതിമാരുടെ അപേക്ഷ പരിഗണിക്കവെയാണ് കോടതി ഉത്തരവിറക്കിയത്. ഭാര്യയുടെ പേരിൽ അമ്പതിനായിരം രൂപ മുതൽ മൂന്നു ലക്ഷം വരെയുള്ള തുക സ്ഥിര നിക്ഷേപമാക്കിയിട്ടെത്തിയാൽ സംരക്ഷണം നൽകാമെന്നാണ് കോടതി പറയുന്നത്. ഒളിച്ചോടി വിവാഹിതരാകുന്ന ദമ്പതിമാർ പലപ്പോഴും ജാതി, മത, സാമ്പത്തിക അസമത്വം ഉള്ളവരായിരിക്കും. അതു കൊണ്ടു തന്നെ വീട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമായും ഉണ്ടാവും. ഇങ്ങനെയുള്ള ദമ്പതിമാർക്ക് സംരക്ഷണം നൽകണമെന്ന് പോലീസിന് കോടതി നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച ഇത്തരത്തിലൊരു കേസ് പരിഗണിക്കവെ ഭർത്താവിനോട് ഒരു മാസത്തിനുള്ളിൽ രണ്ടു ലക്ഷം രൂപ ഭാര്യയുടെ പേരിൽ മൂന്നു കൊല്ലത്തേക്കുള്ള സ്ഥിരനിക്ഷേപമാക്കാൻ കോടതി നിർദേശം നൽകിയിരുന്നു. ബുധനാഴ്ച സമാനമായ കേസിൽ ഒരു മാസത്തിനുള്ളിൽ സ്ഥിരനിക്ഷേപത്തിന്റെ രേഖയുടെ കോപ്പി ഹാജരാക്കാൻ കോടതി നിർദേശിച്ചു. സംരക്ഷണം ഉറപ്പു വരുത്തുന്നതിനൊപ്പം ഇത്തരത്തിലുള്ള ഒളിച്ചോട്ട വിവാഹങ്ങളുടെ നിയമസാധുത അന്വേഷിക്കണമെന്ന് കോടതി പോലീസിന് നിർദേശം നൽകി. നിയമവിരുദ്ധ വിവാഹങ്ങൾ നടക്കുന്നുണ്ടോ എന്നന്വേഷിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2vUtqp9
via
IFTTT
No comments:
Post a Comment