കൊച്ചി: സംവിധായകന്‍ കെ.കെ. ഹരിദാസ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ഹരിദാസ് 1982 ല്‍ രാജു മഹേന്ദ്ര സംവിധാനം ചെയ്ത 'ഭാര്യ ഒരു മന്ത്രി' എന്ന ചിത്രത്തില്‍ സംവിധാന സഹായിയായാണ് സിനിയിലേക്ക് ചുവടുവെച്ചത്. തുടര്‍ന്ന് 1994 മുതല്‍ സിനിമയില്‍ ഹരിദാസ് സജീവമാകുകയായിരുന്നു.
വധു ഡോക്ടറാണ്, കല്യാണ പിറ്റേന്ന്, കിണ്ണം കട്ട കള്ളന്‍, കൊക്കരക്കോ, ഇക്കരെയാണെന്റ മാനസം, വെമക്കഷന്‍, പഞ്ചപാണ്ഡവര്‍, ഗോപാലപുരാണം ഉള്‍പ്പെടെ 20 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്രമുഖ സംവിധായകരുടെ 48 ചിത്രങ്ങളില്‍ അസോസിയേറ്റ് ആയി ഹരിദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ 'കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം' എന്ന ചിത്രത്തിലൂടെയാണ്. ഭാര്യ അനിത. മക്കള്‍ ഹരിത, സൂര്യദാസ്.
from mangalam.com https://ift.tt/2Lugtbv
via IFTTT
No comments:
Post a Comment