ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനൊപ്പം ഇന്ത്യന്‍ ജനതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സൈനിക വിഭാഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മാന്‍ കി ബാത്തി' ലാണ് പ്രധാനമന്ത്രി കേരളത്തിനൊപ്പമെന്ന് വീണ്ടും ആവര്‍ത്തിച്ചത്.
പ്രളയക്കെടുതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ കേരളത്തിന് സഹായം നല്‍കി. സൈനികരുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പ്രളയക്കെടുതിയില്‍ യഥാര്‍ത്ഥ നായകന്മാരെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വ്യോമസേന, കരസേന, നാവിക സേന, ബിഎസിഎഫ്, സിഐഎസ്എഫ്, ആര്‍എഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങള്‍ കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറ്റാന്‍ അക്ഷീണം പ്രവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
അതേസമയം മാന്‍ കി ബാത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയ കായിക താരങ്ങളെ പ്രധാനമന്ത്രി അനുമോദിച്ചു. ഷൂട്ടിങ്, ഗുസ്തി തുടങ്ങിയ പതിവു ഇനങ്ങള്‍ക്കു പുറമെ വുഷു, തുഴച്ചില്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ ഇക്കുറി രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ താരങ്ങള്‍ക്ക് സാധിച്ചെന്ന് പ്രധാനമന്ത്രി ചുണ്ടിക്കാട്ടി.
from mangalam.com https://ift.tt/2PDmWnC
via IFTTT
No comments:
Post a Comment