പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ കൈപ്പിഴയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. പശ്ചിമ ബംഗാളിലെ പാഠപുസ്തകത്തില്‍ ഇന്ത്യയുടെ പറക്കും സിക്കുകാരന്‍ മില്‍ഖാ സിങിന്റെ ചിത്രത്തിന് പകരം നല്‍കിയിരിക്കുന്നത് അക്തറിന്റെ ചിത്രമായിരുന്നു. ചിത്രം പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ബംഗാള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
മില്‍ഖാ സിങിന്റെ ജീവിതകഥ പറയുന്ന ഭാഗ് മില്‍ഖാ ഭാഗ് ല്‍ മില്‍ഖാ സിങ് ആയി വേഷമിട്ടത് അക്തറായിരുന്നു. ക്രൂരമായ തെറ്റ് എന്നാണ് അക്തര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് എത്രയും വേഗം പാഠപുസ്തകം പിന്‍വലിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പാഠപുസ്തകത്തില്‍ വന്ന അക്തറിന്റെ ചിത്രം ലൈഫ് ഘോഷ് എന്നയാളാണ് ട്വിറ്ററില്‍ പങ്ക് വെച്ചത്.
from mangalam.com https://ift.tt/2vVY0je
via IFTTT
No comments:
Post a Comment