കുമളി: ജലനിരപ്പിൽ നേരിയ വർധനവുണ്ടായതിനെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ബുധനാഴ്ച പുലർച്ചെ വീണ്ടും തുറന്നു. ആറ് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ്140.05 അടിയായതിനെ തുടർന്നാണ് നടപടി.നാല് ഷട്ടറുകൾ രണ്ട് അടി വീതവും രണ്ട് ഷട്ടറുകൾ ഒരു അടിയുമാണ് തുറന്നത്. സെക്കൻഡിൽ 2885 ഘന അടി വെള്ളം വീതമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2212 ഘന അടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 673 ഘന അടി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കികളയുന്നുമുണ്ട്.അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും കുറവുണ്ട്. 2400.07 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ചെറുതോണി അണക്കെട്ടിന്റെ 2,3,4 ഷട്ടറുകൾ .6 മീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്. 200 ക്യുമക്സ് വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Mp4z86
via
IFTTT
No comments:
Post a Comment