മര്‍ഗാവൊ: ക്രിസ്തീയ ദേവാലയത്തിന്റെ പേരില്‍ നടത്തിവന്ന സെക്‌സ് റാക്കറ്റ് സംഘത്തിനെതിരെ സ്ത്രീ സംഘടന പരാതി നല്‍കി. ബസലിക ഓഫ് ബോം ജീസസ് എന്ന പേരിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നത്. ബൈലാന്‍കൊ ഇക്വേട്ട് എന്ന സംഘടനയാണ് പരാതി നല്‍കിയത്.
ഗോവയെയും ഗോവന്‍ സ്ത്രീകളെയും അപമാനിക്കുന്ന ഒന്നാണ് ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പേരിലുള്ള ഈ ഓണ്‍ലൈന്‍ പെണ്‍വാണിഭമെന്ന് വ്യക്തമാണ്. -സംഘത്തിലെ അംഗം വിയേഗാസ് പറഞ്ഞു. ഇത് സംബന്ധിച്ച് മര്‍ഗാവോ പോലീസില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
ഗോവയിലെ സ്ത്രീകള്‍ക്ക് ഈ വെബ്‌സൈറ്റിലൂടെ പെണ്‍വാണിഭത്തിലേക്ക് സ്വാഹഗതം ചെയ്യുകയായാണ് ചെയ്യുന്നത്. ജോലി ചെയ്യുന്ന സ്ത്രീകളുടേതടക്കമുള്ള പ്രൊഫൈലുകള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍, വീട്ടമ്മമാര്‍ എന്നിവരുടെയും പ്രൊഫൈല്‍ അടങ്ങിയതാണ് വെബ്‌സൈറ്റ്.-വിയേഗാസ് പറഞ്ഞു. നാളുകള്‍ പഴക്കമുള്ള ക്രിസ്തീയ ദേവാലയത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നതിലും അവര്‍ ആശങ്ക രേഖപ്പെടുത്തി.
from mangalam.com https://ift.tt/2M8AidI
via IFTTT
No comments:
Post a Comment