കോട്ടയം: സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും സമ്മാനിച്ച് തുടരുന്ന കനത്ത മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കാലവര്‍ഷം ശക്തമായി തുടരുമെന്നാണ് സൂചന.
രണ്ടു ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണം 25 ആയി. മഴക്കെടുതിയില്‍ ദുരിതം തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. മലയോര പ്രദേശങ്ങളിലാണ് കൂടുതല്‍ നാശമുണ്ടായത്. മലപ്പുറം നിലമ്പൂരിന് സമീപം ചെട്ടിയാംപാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.
ഒരു കുടുംബത്തിലെ ആറു പേരായിരുന്നു ബുധനാഴ്ച ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിടിഞ്ഞു വീണ് മരണമടഞ്ഞത്. ഇവരില്‍ അഞ്ചു പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സുബ്രഹ്മണ്യന്റെ മൃതദേഹം മറ്റുള്ളവരുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തു നിന്നും നൂറു മീറ്റര്‍ മാറി കണ്ടെത്തുകയായിരുന്നു. സൈന്യം നടത്തിയ തെരച്ചിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മുന്നാര്‍ പള്ളിവാസലിലെ പ്‌ളംജുഡി റിസോര്‍ട്ടിന് സമീപം ഉരൂള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വിദേശികള്‍ ഉള്‍പ്പെടെയുള്ള രണ്ടു ദിവസമായി റിസോര്‍ട്ടില്‍ കുടുങ്ങിയ 30 പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രിയില്‍ റിസോര്‍ട്ടിന് മുകളില്‍ പാറയിടിയുകയും തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയും ആയിരുന്നു. സഞ്ചാരികളില്‍ ഒരാള്‍ പുറത്തു വിട്ട വീഡിയോ വഴിയാണ് വിവരം പുറത്തുവന്നിരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 20 ലധികം കുടുംബങ്ങള്‍ കൂട്ടത്തിലുണ്ടായിരുന്നു. പള്ളിവാസലില്‍ നിന്നും നാല് കിലോമീറ്ററോളം മുകളില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ട് സുരക്ഷിതമല്ലെന്ന് നേരത്തേ അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയതാണ്.
വയനാട് കല്‍പ്പറ്റയിലെ വൈത്തിരിയില്‍ ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്‌ളക്സ്സ് കെട്ടിടം ഇടിഞ്ഞു വീണു. വ്യാഴാഴ്ച രാത്രി 11 മണിക്ക് ആയിരുന്നു സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും. കെട്ടിടത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. ഒന്നാം നിലയിലെ എടിഎം കൗണ്ടര്‍, നാല് കടകള്‍, ഒരു കംഫര്‍ട്ട് സ്‌റ്റേഷന്‍, ഉദ്ഘാടനത്തിനായി പണി കഴിപ്പിച്ച കമ്യൂണിറ്റി ഹാള്‍ എന്നിവയാണ് കെട്ടിടത്തിലുള്ളത്. സംസ്ഥാനത്ത് 24 ഡാമുകളാണ് തുറന്നത്.
from mangalam.com https://ift.tt/2KJ6T4l
via IFTTT
No comments:
Post a Comment