വീട്ടിലെ ബാധയൊഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീ വിനോദയാത്രികയെ കുത്തിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

വീട്ടിലെ ബാധയൊഴിപ്പിക്കാനെന്ന പേരില്‍ സ്ത്രീ വിനോദയാത്രികയെ കുത്തിക്കൊന്നു

ബ്രിട്ടീഷ്‌കാരനായ വിനോദയാത്രികയെ സ്ത്രീ കുത്തിക്കൊലപ്പെടുത്തി. തന്റെ വീട്ടിലെ പ്രേതബാധയെ ഒഴിപ്പിക്കാനായി ഇവര്‍ ബ്രീട്ടീഷുകാരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ പ്രേതബാധയുണ്ടെന്നും ഇത് ഒഴിയണമെങ്കില്‍ വീടിനുള്ളില്‍ വെച്ച് കൊലപാതകം നടത്തണമെന്നുമായിരുന്നു 66കാരിയായ അമേരിക്കന്‍ സ്ത്രീ ഫയീ ഡൂംചിന്‍ വിശ്വസിച്ചിരുന്നത്. ഇത് പ്രകാരമാണ് സ്ത്രീ കൊലപാതകത്തിന് മുതിര്‍ന്നത്.

ഗ്രീക്ക് നെക്ക് പ്രദേശത്തെ തന്റെ വീട്ടില്‍ വെച്ചാണ് ഫയീ 60കാരിയായ ബ്രിട്ടീഷ് കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഇരുവരും പരിചയപ്പെടുന്നത്. ഒരു പൊതുവായ സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.

തനിക്ക് പൊതുവെ ഇംഗ്ലണ്ട് കാരെ ഇഷ്ടമല്ല, ഇതിനിടയിലാണ് വീട്ടില്‍ പ്രേചബാധയുണ്ടെന്നും ഇത് ഒഴിയാനായി വീട്ടില്‍ ബലി നടത്തണമെന്നും ഒരാള്‍ പറഞ്ഞത്. ഇത് പ്രകാരം താന്‍ ബ്രിട്ടീഷ് സ്വദേശിനിയുമായി തങ്ങളുടെ ഒരു പൊതു സുഹൃത്തിലൂടെ പരിചയത്തിലാവുകയും വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നെന്ന് ഫയീ മൊഴി നല്‍കി.

ഇവര്‍ വീട്ടിലെത്തിയപ്പോഴേക്കും സംസാരത്തിന് ശേഷം താന്‍ അടുക്കളയിലെത്തി കത്തി കൈയ്യിലെടുക്കുകയും തിരിച്ചു വന്ന് കുത്തി കൊലപ്പെടുത്തുകയുമായിരുന്നെന്നും സ്ത്രീ പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കി.



from mangalam.com https://ift.tt/2MofVbz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages