കൊച്ചി: പമ്പയിലും മറ്റുപലസ്ഥലത്തും റോഡ് അപകടാവസ്ഥയിലായതിനാൽ, ഓഗസ്റ്റ് 23 മുതൽ 27 വരെ തിരുവോണപ്പൂജയ്ക്ക് ശബരിമല നട തുറക്കുമ്പോൾ ഭക്തരെ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി നിർദേശിച്ചു. കോടതിയുടെ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തർ ശബരിമലയിലേക്ക് എത്തരുതെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് അറിയിച്ചു. അപകടസാധ്യത ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് ഹൈക്കോടതി സ്വമേധയാ ഹർജിയാക്കുകയായിരുന്നു. കേരളത്തിന് ഇനിയൊരുദുരന്തം താങ്ങാനാവില്ലെന്ന് കോടതി വിലയിരുത്തി. അപകടസാധ്യത അറിയാതെ ഭക്തരെത്തിയാൽ നിലയ്ക്കൽവെച്ച് തിരിച്ചയക്കാനാണ് സർക്കാരിനും ദേവസ്വം ബോർഡിനുമുള്ള നിർദേശം. സ്പെഷ്യൽ കമ്മിഷറുടെ റിപ്പോർട്ട്ഓഗസ്റ്റ് 14 മുതൽ പെയ്ത കനത്തമഴയിൽ പമ്പയിലും പരിസരത്തും പാലങ്ങൾക്കും റോഡുകൾക്കും കനത്ത നാശമുണ്ട്. വൈദ്യുതി, ആശയവിനിമയ സംവിധാനം മുടങ്ങി. പമ്പാനദി വഴിമാറി പമ്പ നടപ്പന്തലിലൂടെയും സർവീസ് റോഡിലൂടെയും ഒഴുകി. ത്രിവേണി പാലത്തിനടുത്ത് പമ്പ മുൻപ് ഒഴുകിയ ഇടത്ത് ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടി.പമ്പവഴി ശബരിമലയിൽ എത്താനാവില്ല. രാമമൂർത്തി മണ്ഡപം, ശൗചാലയസമുച്ചയം എന്നിവ തകർന്നു. ളാഹമുതൽ പമ്പവരെയുള്ള റോഡ് പലേടത്തും മണ്ണിടിഞ്ഞ് നാശമായി. പ്ലാത്തോട്, അട്ടത്തോട് എന്നിവിടങ്ങളിൽ റോഡിൽ വിള്ളലുണ്ട്. ഇതുവഴി വാഹനഗതാഗതം അപകടകരമാണ്. ഇപ്പോഴത്തെ അവസ്ഥയും അടിസ്ഥാനസൗകര്യത്തിനുപറ്റിയ നാശവും വിലയിരുത്തിയാൽ ശബരിമലയിലെത്തുന്ന ഭക്തർ അപകടത്തിൽപ്പെടും. അതിനാൽ ഭക്തരെത്തുന്നത് തടയാൻ സർക്കാരിനോട് നിർദേശിക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/2BzCQwo
via
IFTTT
No comments:
Post a Comment