ജയ്സൽമേർ: സംസ്ഥാന മന്ത്രിസഭയെ നയിക്കുന്നയാൾ ആയിരുന്നിട്ടുപോലും സ്ത്രീയെന്ന നിലയിൽ താൻ കടുത്ത വിവേചനങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ . മുഖ്യമന്ത്രിയായതിനാൽഎനിക്കൊരു പ്രശ്നവും ഇല്ലെന്ന് നിങ്ങൾ കരുതുന്നുണ്ടാകും.പക്ഷേ ഈ പദവിയിൽ ഇരുന്നിട്ടുപോലും സ്ത്രീയെന്ന നിലയിലുള്ള പ്രശ്നങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ സ്ത്രീശാക്തീകരണ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുന്നത്.വസുന്ധര രാജ സിന്ധ്യ പറഞ്ഞു. ജയ്സൽമേറിൽ നടന്ന സ്ത്രീശക്തി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്ത്രീ ശാക്തീകരണ പദ്ധതികളായ രാജശ്രീ സ്ക്രീം, ബാമഷാഹ് സ്ക്രീം തുടങ്ങിയ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ വിശദീകരിച്ചു. ബിജെപി വനിതാ നേതാക്കൻമാരും രാജകുടുംബാംഗങ്ങളുമാണ് കൂടുതലായും സമ്മേളനത്തിൽ പങ്കെടുത്തത്. content Highlight: Even as CM, I have faced problems: Vasundhara Raje
from mathrubhumi.latestnews.rssfeed https://ift.tt/2BN5tGI
via
IFTTT
No comments:
Post a Comment