പ്രവാസി മലയാളികൾക്ക് വിമാനയാത്രയ്ക്ക് ഇളവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

പ്രവാസി മലയാളികൾക്ക് വിമാനയാത്രയ്ക്ക് ഇളവ്

തിരുവനന്തപുരം:ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാൻ എയർ വിമാനങ്ങളിൽ യാത്രചെയ്യുന്ന പ്രവാസി മലയാളികൾക്കായി നോർക്ക ഫെയർ എന്ന സൗജന്യനിരക്കിന് തുടക്കമായി. ഇന്ത്യയിൽനിന്നും ഇന്ത്യയിലേക്കുമുള്ള ഒമാൻ എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന നോർക്ക തിരിച്ചറിയൽ കാർഡ് ഉള്ള വിദേശമലയാളികൾക്ക് ടിക്കറ്റ് നിരക്കിൽ ഏഴു ശതമാനം ഇളവ് അനുവദിക്കും. കാർഡ് ഉടമയുടെ ജീവിതപങ്കാളിക്കും 18 തികയാത്ത മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും. ഇതിന്റെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി. നോർക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ഒമാൻ എയർ ഇന്ത്യൻ സബ് കോണ്ടിനന്റ് റീജണൽ വൈസ് പ്രസിഡന്റ് സുനിൽ വി.എ., സെൻട്രൽ ആൻഡ് സൗത്ത് കേരള മാനേജർ ബാലു എബ്രഹാം വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2MeTYf5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages