രാജീവ് ഗാന്ധിയുടെ കൊലയാളികളെ വിട്ടയക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

രാജീവ് ഗാന്ധിയുടെ കൊലയാളികളെ വിട്ടയക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ ജയിലിൽ നിന്ന് വിട്ടയക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജയിലിൽ കഴിയുന്ന ഏഴ് പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് മുമ്പാകെ അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് അറിയച്ചത്. ഹർജിയിൽ കേന്ദ്ര സർക്കാറിന്റെ തീരുമാനം കോടതി ആരാഞ്ഞപ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. ഹർജിയിൽ കോടതി നാളെ അന്തിമ വിധിപറയും. പ്രതികളെ കേന്ദ്ര സർക്കാറിന്റെ അനുമതിയില്ലാതെ വിട്ടയക്കാനാകില്ലെന്ന് 2015 ൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികൾ 27 വർഷത്തോളമായി ജയിലിൽ കഴിയുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2OnGknu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages