കേരളീയര്‍ക്ക് ഭക്ഷണം നല്‍കരുത്, നല്‍കിയാല്‍ അവര്‍ ബീഫ് കറി ചോദിക്കും; ട്വിറ്ററില്‍ കേരള വിരുദ്ധ പ്രചരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

കേരളീയര്‍ക്ക് ഭക്ഷണം നല്‍കരുത്, നല്‍കിയാല്‍ അവര്‍ ബീഫ് കറി ചോദിക്കും; ട്വിറ്ററില്‍ കേരള വിരുദ്ധ പ്രചരണം

തിരുവനന്തപുരം: പ്രളയ ദുരിതത്തിനിടയിലും കേരളത്തിനെതിരെ വിദ്വേഷ പ്രചരണം. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴിയാണ് വിദ്വേഷ പ്രചരണം നടക്കുന്നത്. പ്രളയം കേരളം അര്‍ഹിക്കുന്ന ദുരന്തമാണെന്നും അവരെ സഹായിക്കരുതെന്നുമാണ് പ്രചരണം. പ്രളയം തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഇത്തരം പ്രചരണം സജീവമായിരുന്നു.

പശുവിന്റെ ഇറച്ചി കഴിക്കുന്ന മലയാളികള്‍ ചോദിച്ചു വാങ്ങിയ വിപത്താണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണം. ബീഫ് കഴിക്കുന്നതിലൂടെ ദൈവത്തിന് നിരക്കാത്ത കാര്യമാണ് കേരളീയര്‍ ചെയ്യുന്നതെന്നും അതിന് ലഭിച്ച ശിക്ഷയാണ് മഴക്കെടുതിയെന്നും ഉത്തരേന്ത്യയില്‍ നിന്നുള്ള ചിലര്‍ ഷെയര്‍ ചെയ്യുന്ന സന്ദേശങ്ങളില്‍ പറയുന്നു. കേരളത്തില്‍ ബീഫ് നിരോധിക്കാത്തത് കൊണ്ടാണ് വിപത്തുകളുണ്ടാകുന്നതെന്നും ചിലര്‍ ആരോപിക്കുന്നു.

കേരളത്തിലെ ഹിന്ദുക്കള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണം. ഹിന്ദുവായിരുന്നിട്ട് ബീഫ് കഴിക്കുന്നത് അംഗീകരിക്കാനാകില്ല. പലിശ സഹിതം പ്രകൃതി തിരിച്ചടിക്കും. ഇത്തരമൊരു സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ. പശുവിനെ പരസ്യമായി അറുത്ത് കൊന്ന് പാകം ചെയ്തതിന് അയ്യപ്പന്‍ കേരള സര്‍ക്കാരിനോട് ദേഷ്യത്തിലാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു.

എന്ത് സഹായമാണ് വേണ്ടത്. കേരളത്തില്‍ നിന്നുള്ളവരില്‍ അധികവും സംസ്ഥാനത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. ഈ കമ്മികളെ ഇസ്ലാമിക സംഘടനകളും ക്രിസ്ത്യന്‍ പള്ളികളും സംരക്ഷിക്കും. അവര്‍ക്ക് ഭക്ഷണം നല്‍കി സഹായിക്കാന്‍ നോക്കൂ അവര്‍ ബീഫ് കറി ചോദിക്കും-വിഭൂതി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് കേരളത്തിനെതിരെ പോസ്റ്റ് ചെയ്ത വാചകങ്ങളാണിത്. നാം ആരാധിക്കുന്ന പശുക്കളെ തിന്നുന്ന കേരളീയരെ സഹായിക്കണോ എന്ന സര്‍വേ പോലും ട്വിറ്ററില്‍ നടക്കുന്നു.



from mangalam.com https://ift.tt/2MX8vsZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages