സിയോള്‍: പുരുഷ മോഡസിന്റെ നഗ്ന ചിത്രം ഒളിഞ്ഞിരുന്ന് പകര്‍ത്തിയ മോഡലായ യുവതിക്ക് തടവ് ശിക്ഷ. സൗത്ത് കൊറിയയിലാണ് സംഭവം. മോഡലിന്റെ നഗ്ന ചിത്രം പകര്‍ത്തി യുവതി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ലൈംഗിക വിവേചനത്തിനവും ഇരട്ടത്താപ്പും ആരോപിച്ച് വന്‍ പ്രതിഷേധമാണ് യുവതിക്കെതിരെ ഉയരുന്നത്.
25കാരിയായ യുവതിക്ക് 10 മാസം തടവ് ശിക്ഷയാണ് ലഭിച്ചത്. കൊറിയന്‍ തലസ്ഥാനം സിയോളിലെ ഒരു ആര്‍ട് കോളേജില്‍ വെച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് യുവതി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ലൈംഗിക അതിക്രമത്തിന് യുവതിയെ കൗണ്‍സിലിംഗിന് വിധേയയാക്കാനും കോടതി ഉത്തരവിട്ടു. പ്രതിയായ സ്ത്രീ മോഡലിന്റെ വീട് റെയ്ഡ് ചെയ്ത് പോലീസ് തെളിവുകള്‍ കണ്ടെത്തി.
രഹസ്യക്യാമറ ഉപയോഗിച്ചുള്ള നഗ്നത പകര്‍ത്തല്‍ ദക്ഷിണ കൊറിയയില്‍ ഉയര്‍ന്നിരിക്കുകയാണ്. കൂടുതലും ഇതിന് പിന്നില്‍ പുരുഷന്മാരാണ്. സ്‌കൂള്‍, ഓഫീസ്, ട്രെയിന്‍, ശൗചാലയങ്ങള്‍, വസ്ത്രം മാറുന്ന മുറി എന്നിവിടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2010ല്‍ 1,100 കാസുകളാണ് ഒളിക്യാമറയുമായി ബൂന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പോയവര്‍ഷം ഇത് 6500 ആയി വര്‍ദ്ധിച്ചു.
from mangalam.com https://ift.tt/2MNNMaY
via IFTTT
No comments:
Post a Comment