മുതിര്‍ന്ന എഎപി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

മുതിര്‍ന്ന എഎപി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ന്യൂഡൽഹി: മുതിർന്ന ആം ആദ്മിപാർട്ടി നേതാവ്അശുതോഷ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. വളരെ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. പത്രപ്രവർത്തകനായിരുന്ന അശുതോഷ് ജോലി ഉപേക്ഷിച്ച് 2014ലാണ് പാർട്ടിയിൽ ചേർന്നത്. എന്നാൽ രാജിയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് പാർട്ടിയോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഡൽഹിയിലെ മൂന്ന് ലോക്സഭാ സീറ്റുകളേച്ചൊല്ലി പാർട്ടിയിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായി മാസങ്ങൾക്കുള്ളിലാണ് രാജിയെന്നത് ശ്രദ്ധേയമാണ്. 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ അശുതോഷ് ഡൽഹിയിലെ ചാന്ദ്നി ചൗക് മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു. അതേസമയം മാധ്യമ പ്രവർത്തകരോട് തന്റെ സ്വകാര്യത മാനിക്കണമെന്നും സംഭവത്തേക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും മറ്റൊരു ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കി. Every journey has an end. My association with AAP which was beautiful/revolutionary has also an end.I have resigned from the PARTY/requested PAC to accept the same. It is purely from a very very personal reason.Thanks to party/all of them who supported me Throughout.Thanks. — ashutosh (@ashutosh83B) August 15, 2018 Content highlights:AAP Leader Ashutosh Resigns From Party, Cites Personal Reasons


from mathrubhumi.latestnews.rssfeed https://ift.tt/2KW2w5T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages