തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ 54 വകുപ്പുകളും 14 ജില്ലാ കളക്ടറേറ്റുകളും ഇ-ഓഫീസ് സംവിധാനം നടപ്പാക്കി. ഫയലുകളുടെയും രസീതുകളുടെയും കൈമാറ്റം കടലാസ് രഹിതമാവും, സുതാര്യമായി. ഓഫീസുകളും വകുപ്പുകളും ഉൾപ്പെടെ 83 ഇടങ്ങളിൽകൂടി ഈ സംവിധാനം പ്രാവർത്തികമാക്കാനുള്ള നടപടികൾ തുടങ്ങി. നാഷണൽ ഇൻഫർമാറ്റിക് സെന്റർ ഇക്കൊല്ലം അവസാനത്തോടെ അടുത്ത തലമുറ ഇ-ഓഫീസ് അവതരിപ്പിക്കും. ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ തമ്മിലുള്ള ഫയൽ കൈമാറ്റവും കടലാസ് രഹിതമാകും. സംസ്ഥാനത്തെ 12 റവന്യൂ ഡിവിഷണൽ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം പകുതിയിലേറെ പൂർത്തിയായി. പതിനായിരത്തിലധികം ഉദ്യോഗസ്ഥർക്ക് ഇ-ഓഫീസ് പരിശീലനം നൽകി. മാസം എട്ടുലക്ഷത്തോളം ഫയലുകൾ ഇ-ഓഫീസ് സംവിധാനംവഴി കൈമാറപ്പെടുന്നുണ്ടെന്നാണ് കണക്ക്. മാർച്ചുവരെയുള്ള കണക്കനുസരിച്ച് ധനകാര്യവകുപ്പിൽ 2.4 ലക്ഷം ഫയലുകളാണ് ഇതുവഴി കൈകാര്യം ചെയ്തത്. തദ്ദേശ സ്വയം ഭരണം, ആഭ്യന്തരം, പൊതുമരാമത്ത്, പൊതുഭരണം തുടങ്ങിയ വകുപ്പുകളാണ് മുൻപന്തിയിലുള്ളത്. കോഴിക്കോട്, കണ്ണൂർ, എറണാകുളം കളക്ടറേറ്റുകളാണ് ഇലക്ട്രോണിക് ഓഫീസ് സംവിധാനത്തിൽ മുന്നിൽ. എംപ്ലോയ്മെന്റ്, മൃഗസംരക്ഷണം, രജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളെല്ലാം തന്നെ ഇ-ഓഫീസ് പ്രവർത്തനങ്ങൾ കാര്യമായി നടത്തുന്നുവെന്നും ഐ.ടി. മിഷൻ അധികൃതർ ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/2B6xo3Y
via
IFTTT
No comments:
Post a Comment