തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട കനത്തമഴ തുടരും. ചിലയിടങ്ങളിൽ 12 മുതൽ 20 സെന്റീ മീറ്റർവരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വയനാട്, ഇടുക്കി ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി ചൊവ്വാഴ്ചവരെ റെഡ് അലർട്ടും ബുധനാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ചയും റെഡ് അലർട്ട് തുടരും. ഈ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ്് ദിശയിൽനിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ചിലയവസരങ്ങളിൽ കാറ്റിന്റെ വേഗം 60 കിലോമീറ്ററിലെത്താം. അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറ്് ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകും. മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2vEZwpQ
via
IFTTT
No comments:
Post a Comment