കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിലൂടെയാണ് കേരളം കടന്ന് പോകുന്നത്. ദുരന്തത്തില്‍ നിന്നും ഒറ്റക്കെട്ടായി നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് സംസ്ഥാനം. ലക്ഷക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നത്. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ട് നിന്നത് മത്സ്യതൊഴിലാളികളും സൈന്യവും മറ്റ് ജീവനക്കാരുമാണ്. രക്ഷപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള നേവിയുടെ രക്ഷാപ്രവര്‍ത്തനവും ജനങ്ങള്‍ക്കാശ്വാസമായി. വള്ളങ്ങളിലും മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കും കടന്ന് ചെല്ലാന്‍ സാധിക്കാത്ത പ്രദേശങ്ങളിലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നേവി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇതിനിടെ രണ്ട് യുവതികളെ രക്ഷപ്പെടുത്തിയ കൊച്ചിയിലെ വീടിന്റെ ടെറസില്‍ നേവിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ചിത്രം എഎന്‍ഐ പുറത്തുവിട്ടു. ടെറസിന്റെ മുകളില്‍ വെള്ള നിറത്തില്‍ 'താങ്ക്‌സ്' എന്നെഴുതിയ ചിത്രമാണ് എഎന്‍ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 17നാണ് ഈ ടെറസിന് മുകളില്‍ ഒറ്റപ്പെട്ടിരുന്ന രണ്ട് യുവതികളെ നേവല്‍ ഹെലികോപ്റ്റര്‍ പൈലറ്റ് സിഡിആര്‍ വര്‍മ രക്ഷപ്പെടുത്തിയത്.
#Kerala: A 'Thanks' note painted on the roof of a house in Kochi from where the Naval ALH piloted by Cdr Vijay Varma had rescued two women on August 17. pic.twitter.com/lwxHkQwzXc— ANI (@ANI) August 20, 2018
from mangalam.com https://ift.tt/2OMDrNe
via IFTTT
No comments:
Post a Comment