തിരുവനന്തപുരം: കൃത്യമായ വെള്ളപ്പൊക്ക മാപ്പിങും മാനേജ്‌മെന്റ് പ്ലാനും ഇല്ലാതെ കേന്ദ്രജലകമ്മീഷനും കേരള സര്‍ക്കാരും കുഴയുന്നു. കടുത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും വന്നപ്പോഴും ജലവിഭവ വകുപ്പിന് വെള്ളം പൊങ്ങുമെന്ന ധാരണയില്ലായിരുന്നു എന്നാണ് വ്യക്തമാകുന്നത്.
അണക്കെട്ടു തുറന്നുവിട്ടാല്‍ എവിടെയൊക്കെ വെള്ളം പൊങ്ങുമെന്ന ധാരണപോലും റവന്യു വകുപ്പിനോ കെഎസ്ഇബിക്കും ദുരന്തനിവാരണ അതോറിറ്റിക്കും വ്യക്തമായി ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുയരുന്നു. നിര്‍ദ്ദേശം ലഭിച്ചതിന് അനുസരിച്ച് അണക്കെട്ടുകള്‍ ഉള്ള പുഴകള്‍ക്കാണ് പ്രത്യേകം പ്രത്യേകം വെള്ളപ്പൊക്ക മാപ്പിങ്ങും മാനേജ്‌മെന്റ് പ്ലാനും വേണ്ടത്.
അണക്കെട്ടിലെ വെള്ളം ഉയരുകയും നിശ്ചിത അളവില്‍ തുറന്നുവിടേണ്ടിവിട്ടാല്‍ എവിടെയൊക്കെ വെള്ളം എത്രവെള്ളം പൊങ്ങും എന്നതാണ് വെള്ളപ്പൊക്ക മാപ്പിങ്. ഇത്തരത്തില്‍ അത് അറിയുന്നതിനായി ആധുനീക ഇലക്ട്രോണിക് സംവിധാനങ്ങളുമുണ്ട്. പുഴയുടെ നീരൊഴുക്ക്, പുഴയോരത്തെ ഭൂപ്രകൃതി എന്നിവകൂടി പരിഗണിച്ചാണ് ഇത് തീരുമാനിക്കുക. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ഡാമിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല.
from mangalam.com https://ift.tt/2wlxU8B
via IFTTT
No comments:
Post a Comment