ന്യൂയോർക്ക്:ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ ഓഹരി വില കുതിച്ചുയർന്നതോടെ സി.ഇ.ഒ. ടിം കുക്കിന് 'ലോട്ടറി അടിക്കും'. 12 കോടി ഡോളർ (ഏതാണ്ട് 840 കോടി രൂപ) മൂല്യമുള്ള ആപ്പിളിന്റെ ഓഹരികളാണ് ടിം കുക്കിന് ഈ ആഴ്ച ലഭിക്കുക. കമ്പനിയുടെ സി.ഇ.ഒ. ആയി തുടരുന്നതിന്റെ പേരിലാണ് 2,80,000 ഓഹരികൾ ലഭിക്കുന്നത്. അമേരിക്കൻ ഓഹരി സൂചികയായ എസ് ആൻഡ് പി 500-ലെ മൂന്നിൽ രണ്ട് ഓഹരികളെക്കാൾ കഴിഞ്ഞ മൂന്നു വർഷം ഉയർന്ന റിട്ടേൺ ആപ്പിൾ ഓഹരിക്ക് നൽകാനായിട്ടുണ്ടെങ്കിൽ മറ്റൊരു 2,80,000 ഓഹരികൾ കൂടി ലഭിക്കും. മൂന്നു വർഷം കൊണ്ട് ആപ്പിളിന്റെ ഓഹരി വില 119 ശതമാനമാണ് ഉയർന്നത്. ലാഭ വിഹിതം പുനർ നിക്ഷേപിച്ചതുൾപ്പെടെയാണ് ഇത്. കമ്പനിയുടെ ഓഹരിവില ഈ നിലയിലേക്ക് ഉയർന്നിരിക്കുന്നതിനാൽ പരമാവധി ഓഹരികൾ പ്രതിഫലമായി ടിം കുക്കിന് ലഭിക്കുമെന്നാണ് സൂചന. അതേസമയം, സമ്പത്തിൽ അധികവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് 2015-ൽ ടിം കുക്ക് വ്യക്തമാക്കിയിരുന്നു. 23,215 ഓഹരികൾ അദ്ദേഹം ഈയിടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2LfWJIA
via
IFTTT
No comments:
Post a Comment