ഓഹരി സൂചികകളില്‍ 65 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

ഓഹരി സൂചികകളില്‍ 65 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ നേട്ടത്തിൽ ചരിത്രം കുറിച്ച സൂചികകൾ ഒടുവിൽ നേരിയ നഷ്ടത്തിലായി. സെൻസെക്സ് 65 പോയന്റ് താഴ്ന്ന് 37958ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തിൽ 11453 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 879 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 789 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, സിപ്ല, കൊട്ടക് മഹീന്ദ്ര, എംആന്റ്എം, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എസ്ബിഐ, സൺ ഫാർമ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, റിലയൻസ്,വിപ്രോ, ഹിൻഡാൽകോ, ഇൻഫോസിസ്, ഐടിസി, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ സാഹചര്യങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2nq5Xby
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages