അടിയന്തരസഹായം 500 കോടി ഒപ്പമുണ്ട്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

അടിയന്തരസഹായം 500 കോടി ഒപ്പമുണ്ട്‌

തിരുവനന്തപുരം:പ്രളയം വിഴുങ്ങിയ കേരളത്തിനു കേന്ദ്രത്തില്‍ നിന്ന്‌ 500 കോടി രൂപ അടിയന്തര സഹായം. ദുരിതത്തിലായവര്‍ക്കു ഭക്ഷ്യധാന്യവും മരുന്നുകളും മറ്റും ആവശ്യപ്പെടുന്ന മുറയ്‌ക്കു ലഭ്യമാക്കുമെന്നും ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനം, ഉന്നത ഉദ്യോഗസ്‌ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
കാലവര്‍ഷ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക്‌ 50,000 രൂപ വീതവും നല്‍കും.
സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്‌താക്കള്‍ക്കു താമസംവിനാ നഷ്‌ടപരിഹാരം അനുവദിക്കാനുള്ള നടപടിക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. വിള ഇന്‍ഷുറന്‍സ്‌ പദ്ധതി പ്രകാരം കര്‍ഷകരുടെ ക്ലെയിമുകള്‍ എത്രയുംവേഗം അനുവദിക്കണം.
നേരത്തേ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ പ്രഖ്യാപിച്ച 100 കോടിക്കു പുറമേയാണു പ്രധാനമന്ത്രി ഇടക്കാല സഹായം പ്രഖ്യാപിച്ചത്‌. പ്രധാന ദേശീയപാതകള്‍ അടിയന്തരമായി നന്നാക്കാന്‍ ദേശീയ ഹൈവേ അതോറിറ്റിയോടു നിര്‍ദേശിച്ചു. വൈദ്യുതിവിതരണം പുനഃസ്‌ഥാപിക്കുന്നതിനു സംസ്‌ഥാന സര്‍ക്കാരിന്‌ ആവശ്യമായ സഹായം നല്‍കാന്‍ എന്‍.ടി.പി.സി, പി.ജി.സി.ഐ.എല്‍. തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഗ്രാമീണ ഭവനപദ്ധതിയില്‍ ഊഴം കാത്തിരിക്കുന്നവരില്‍ പ്രളയത്തില്‍ വീടു നഷ്‌ടപ്പെട്ടവര്‍ക്കു മുന്‍ഗണന നല്‍കും. സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നപക്ഷം, ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കൂടുതല്‍ മനുഷ്യാധ്വാന ദിനങ്ങള്‍ അനുവദിക്കും. തോട്ടക്കൃഷി നശിച്ച കര്‍ഷകര്‍ക്കു വീണ്ടും കൃഷി ആരംഭിക്കാന്‍ മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ്‌ ഡെവലപ്‌മെന്റ്‌ ഓഫ്‌ ഹോര്‍ട്ടിക്കള്‍ച്ചര്‍ പ്രകാരം സഹായം നല്‍കും.
അനിതരസാധാരണമായ സാഹചര്യം നേരിടുന്നതിനായി സംസ്‌ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചു. സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും. പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണം നേരത്തേ എത്തിയ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങും പ്രഖ്യാപിച്ച അടിയന്തര സഹായത്തിനു പുറമേയാണു പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചത്‌.
വെള്ളിയാഴ്‌ച കേരളത്തിലെത്തിയ നരേന്ദ്ര മോഡി, ഇന്നലെ ഉന്നതതല യോഗത്തിനു ശേഷം കാലാവസ്‌ഥ അനുകൂലമായ പ്രദേശങ്ങളില്‍ ആകാശനിരീക്ഷണം നടത്തി.



from mangalam.com https://ift.tt/2MXn5R4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages