കൊച്ചിയില്‍ നിന്നും ചെറുവിമാനം 20മുതല്‍, കോട്ടയം വഴി ട്രെയിനുകള്‍ ഓടിത്തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

കൊച്ചിയില്‍ നിന്നും ചെറുവിമാനം 20മുതല്‍, കോട്ടയം വഴി ട്രെയിനുകള്‍ ഓടിത്തുടങ്ങി

കൊച്ചി: പ്രളയത്തില്‍ സംസ്ഥാനത്തെ റോഡ് റെയില്‍ ഗതാഗതം താറുമാറായി കിടക്കുകയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതോടെ വ്യോമഗതാഗതവും താറുമാറായിരിക്കുകയാണ്. കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ഓടിത്തുടങ്ങി. തിരുവനന്തപുരത്ത് നിന്നുള്ള വേണാട് എക്‌സ്പ്രസ് ഞായറാഴ്ച രാവിലെ അഞ്ചിന് പുറപ്പെട്ടു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്‌സ്പ്രസ് രാവിലെ ഓടി.

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് 11.30ന് ഒരു മണിക്കും മൂന്ന് മണിക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടും. എറണാകുളത്ത് നിന്നും കോട്ടയം വഴി തിരുവനന്തപുരത്തേക്ക് രാവിലെ 9.30ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി രണ്ട് മെഡിക്കല്‍ റിലീഫ് പാസഞ്ചര്‍ ട്രെയിനുകള്‍ ഒന്‍പതിനും പന്ത്രണ്ടിനും പുറപ്പെടും. യാത്രക്കാര്‍ക്കും ഈ ട്രെയിനില്‍ സഞ്ചരിക്കാം.

കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നും 20 മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. 70 യാത്രക്കാരെ കയറ്റാവുന്ന ചെറുവിമാനവും സര്‍വീസ് നടത്തുക. 26വരെ നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സര്‍വീസ് അപ്രയോഗികമായ സാഹചര്യത്തിലാണ് നാവികസേന വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വീസ് നടത്താന്‍ തയ്യാറായത്.



from mangalam.com https://ift.tt/2MYMr1a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages