തിരുവനന്തപുരം: കേരളം അനുഭവിക്കുന്ന കടുത്ത പ്രളയ ദുരന്തത്തിന് കേന്ദ്രത്തിന്റെ 500 കോടിയുടെ ഇടക്കാലാശ്വാസം. കേരളത്തിലെത്തിയ പ്രധാനമന്ത്രി രാവിലെ മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തുക പ്രഖ്യാപിച്ചത്. പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അടിയന്തിര സഹായമായി 2000 കോടി ലഭ്യമാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. തുടർന്നാണ് 500 കോടി പ്രഖ്യാപിച്ചത്.കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിന് നേരത്തെ 100 കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ 500 കോടി കൂടി ഇടക്കാലാശ്വാസമായി അനുവദിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ദുരന്ത ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കടുത്ത മഴയും കാറ്റും മൂലം സാധിച്ചിരുന്നില്ല. തുടർന്നാണ് ഉന്നത സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി വീണ്ടും വ്യോമ നിരീക്ഷണത്തിന് പുറപ്പെട്ടു. #WATCH: Prime Minister Narendra Modi conducts an aerial survey of flood affected areas. PM has announced an ex-gratia of Rs. 2 lakh per person to the next kin of the deceased and Rs.50,000 to those seriously injured, from PM's National Relief Funds (PMNRF). #KeralaFloods pic.twitter.com/T6FYNVLmMu — ANI (@ANI) August 18, 2018 മെയ് 29-ന് തുടങ്ങിയ പേമാരിയിൽ 357 പേർ ഇതുവരെ മരണപ്പെട്ടു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകൾ പൂർണ്ണമായും 26,000 ത്തിലധികം വീടുകൾ ഭാഗികമായും തകർന്നു. 3,026 ക്യാമ്പുകളിലായി ഇപ്പോൾ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകർന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ജസ്റ്റിസ് പി സദാശിവം, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വ്യോമനിരീക്ഷണം നടത്തുന്നു.PHOTO: ANI രക്ഷാപ്രവർത്തനത്തിന് അടിയന്തരമായി 20 ഹെലിക്കോപ്റ്ററുകളും എഞ്ചിനുളള 600 ബോട്ടുകളും അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എൻ.ഡി.ആർ.എഫിൻറെ 40 ടീമുകളെയും ആർമി ഇ.ടി.എഫിൻറെ 4 ടീമുകളെയും നേവിയുടെ 10 ടീമുകളെയും അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രസേനാവിഭാഗങ്ങളുടെ കൂടുതൽ വിഭാഗങ്ങളുടെ സേവനം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. Content Highlights:Kerala flood, Centre gives Rs 500 crore as immediate relief
from mathrubhumi.latestnews.rssfeed https://ift.tt/2OKoWJz
via
IFTTT
No comments:
Post a Comment