എറണാകുളത്ത് വേണ്ടത് 50,000 ഭക്ഷണ​പ്പൊതികള്‍ ; 1000 പേരുള്ള ദുരിതാശ്വാസ ക്യാമ്പിലെ അടിയിലെ നില പൂർണ്ണമായും മുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 17, 2018

എറണാകുളത്ത് വേണ്ടത് 50,000 ഭക്ഷണ​പ്പൊതികള്‍ ; 1000 പേരുള്ള ദുരിതാശ്വാസ ക്യാമ്പിലെ അടിയിലെ നില പൂർണ്ണമായും മുങ്ങി

കൊച്ചി: സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ഏറ്റവുമധികം ദുരിതം നേരിടുന്ന ജില്ലകളില്‍ ഒന്നാണ് എറണാകുളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവരെക്കൂടാതെ ആയിരങ്ങള്‍ വീടുകളിലും മറ്റും ഒറ്റപ്പെട്ട് പോയിട്ടുണ്ട്. ഇവര്‍ക്ക് നല്‍കുന്നതിനായി 50,000 ഭക്ഷണപ്പൊതികള്‍ ആവശ്യമാണെന്ന് ജില്ലാകളക്ടര്‍. ഭക്ഷണം എത്തിക്കാന്‍ കഴിയുന്നവര്‍ കടവന്ത്ര രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ എത്തിക്കണമെന്നാണ് നിര്‍ദേശം.

എറണാകുളം ജില്ലയിലെ പ്രളയദുരിതത്തില്‍ പലയിടങ്ങളിലായി കുടുങ്ങിയവര്‍ക്ക് വ്യോമസേനയുടെ ഹേലികോപ്റ്റര്‍ വഴി എത്തിക്കുക. ആലുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണെങ്കിലും ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ കുടുങ്ങിക്കിടക്കുന്നവരില്‍ ബഹു ഭൂരിപക്ഷത്തെയും പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സൈന്യവും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗവും. അതിനിടയില്‍ അങ്കമാലിയിലെ മാഞ്ഞാലിക്കടുത്ത് ആയിരത്തോളം ആളുകളുള്ള ദുരിതാശ്വാസ ക്യാമ്പിലെ അടിയിലെ നില പൂർണ്ണമായും വെള്ളത്തിനടിയിലായി. അടിയിലെ നില തകർന്ന് ആറുപേരോളം ഇതിനോടകം ഒഴുകി പോയി. ആലുവ അയിരൂർ എന്ന സ്ഥലത്തെ ക്യാമ്പാണ് വെള്ളത്തില്‍ മുങ്ങികൊണ്ടിരിക്കുന്നത്.

നേവിയെ അറിയിച്ചിട്ടും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും അവസ്ഥ ഗുരുതരമാണെന്നുമാണ് വിവരം. അതിനിടയില്‍ ഭക്ഷണപ്പൊതി ആവശ്യപ്പെട്ട് നടി മുക്ത സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് വീഡിയോ ഇട്ടു. കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് 50000 ഭക്ഷണപ്പൊതി എത്തിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

വെള്ളം, കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പാല്‍പ്പൊടി, നാപ്കിന്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് ആവശ്യമുള്ളത്. പ്ലാസ്റ്റിക് കവറില്‍ കെട്ടി ഭക്ഷണങ്ങളെത്തിക്കുന്നതായിരിക്കും ഉചിതം. അമ്പതിനായിരത്തോളം ഭക്ഷണപദാര്‍ത്ഥങ്ങളാണ് ആവശ്യമെന്നറിയുന്നുവെന്നും മുക്ത ലൈവില്‍ പറയുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ വൃദ്ധരും കുഞ്ഞുങ്ങളുമടക്കം നിരവധിയാളുകളാണ് ഭക്ഷണവും വസ്ത്രങ്ങളുമില്ലാതെ കഷ്ടപ്പെടുന്നത്.



from mangalam.com https://ift.tt/2MxF5oh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages