49 വര്‍ഷത്തിന് ശേഷം ഡിഎംകെയ്ക്ക് പുതിയ അധ്യക്ഷന്‍; എതിരില്ലാതെ എം.കെ. സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

49 വര്‍ഷത്തിന് ശേഷം ഡിഎംകെയ്ക്ക് പുതിയ അധ്യക്ഷന്‍; എതിരില്ലാതെ എം.കെ. സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കക്ഷികളില്‍ ഒന്നായ ഡിഎംകെയുടെ അധ്യക്ഷനായി എം.കെ. സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടു. 49 വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. 94ാം വയസ്സില്‍ എം.കരുണാനിധി മരിച്ചതിനെത്തുടര്‍ന്നാണ് മകനും ആക്ടിങ് പ്രസിഡന്റുമായ സ്റ്റാലിന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്.

ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. കരുണാനിധിയുടെ മരണത്തോടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും 65കാരനായ സ്റ്റാലിന്‍ മാത്രമായിരുന്നു നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചത്.

രാവിലെ ഒന്‍പതു മണിക്ക് തുടങ്ങിയ യോഗത്തില്‍ ഒരു വിധ എതിര്‍പ്പുകളുമില്ലാതെയാണ് സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി ദുരൈമുരുഗന്‍ ട്രഷറുമായി തെരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയ യാത്രയില്‍ സഹോദരന്‍ അഴഗിരി തന്നെയാണ് സ്റ്റാലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത്. നേരത്തെ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. അടുത്തദിവസം ചെന്നൈയില്‍ അഴഗിരി റാലി സംഘടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.



from mangalam.com https://ift.tt/2BUp8V8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages