മുംബൈ: കിട്ടാക്കടം കുറച്ചുകാണിക്കാനും ബാലൻസ് ഷീറ്റ് മികച്ചതാണെന്ന് വരുത്താനും ബാങ്കുകൾ പത്തുവർഷത്തിനിടെ എഴുതിത്തള്ളിയത് 4.8 ലക്ഷം കോടി രൂപ. കിട്ടാക്കടം എഴുതിത്തള്ളുന്നത് ബാലൻസ് ഷീറ്റിൽ പ്രതിഫലിക്കില്ലെന്നതിനാലാൽ കടബാധ്യത കുറച്ചുകാണിക്കാനാണ് ബാങ്കുകൾ ഇങ്ങനെ ചെയ്തത്. പൊതുമേഖല ബാങ്കുകൾ കഴിഞ്ഞ പത്തുവർഷത്തിനിടെ 4,00,584 കോടി രൂപയാണ് ഇപ്രകാരം എഴുതിത്തള്ളിയത്. സ്വകാര്യ മേഖലയിലെ ബാങ്കുകളാകട്ടെ 79,490 കോടി രൂപമാത്രമാണ് എഴുതിത്തള്ളിയത്. 2017-18 സാമ്പത്തിക വർഷത്തിൽമത്രം ബാങ്കുകൾ 1.44 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. ഇതിൽ സ്വാകര്യ ബാങ്കുകളുടെ വിഹിതം 23,928 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വായ്പ തുക എഴുതിത്തള്ളിയത് എസ്ബിഐ ആണ്. 40,281 കോടി രൂപ. ആക്സിസ് ബാങ്ക് 11,688 കോടിയും ഇന്ത്യൻ ഓവർസീസ് ബാങ്ക് 10,307 കോടിയും ഐസിഐസിഐ ബാങ്ക് 9,110 കോടി രൂപയും എഴുതിത്തള്ളി. റേറ്റിങ് ഏജൻസിയായ ഇക്ര പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ പത്തുവർഷത്തിനിടെ 1,23,137 കോടി രൂപയാണ് എസ്ബിഐ എഴുതിത്തള്ളിയത്. ബാങ്ക് ഓഫ് ഇന്ത്യ28,068 കോടിയും ഐസിഐസിഐ ബാങ്ക് 24,493കോടിയും ആക്സിസ് ബാങ്ക് 23,117 കോടി രൂപയുമാണ് എഴുതിത്തള്ളിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2017-18 സാമ്പത്തിക വർഷം അവസാനം 9.61 ലക്ഷം കോടി രൂപയാണ് മൊത്തം കിട്ടാക്കടം. ഇതിൽ 7.03 ലക്ഷം കോടി രൂപ വ്യവസായ സ്ഥാപനങ്ങൾക്ക് നൽകിയ വായ്പയാണ്. കാർഷികവും മറ്റ് അനുബന്ധമേഖലകൾക്കുമായി അനുവദിച്ചതാണ് 85,344 കോടി രൂപ.
from mathrubhumi.latestnews.rssfeed https://ift.tt/2AO40zv
via
IFTTT
No comments:
Post a Comment