തുടർച്ചയായ രണ്ടാം ദിവസവും കാലവർഷക്കെടുതികൾ തുടരുന്നു. വെള്ളിയാഴ്ച രണ്ടുപേർ കൂടി മരിച്ചതോടെ മരണം 24 ആയി. ഇടുക്കി അതീവ ജാഗ്രതയിലാണ്. ഇടുക്കിയിൽ നാലിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. വെള്ളിയാഴ്ച രാവിലെ ഇടുക്കിയിലെ പണിയൻകുടിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് കിണർ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. വ്യാഴാഴ്ച ഇടുക്കി അടിമാലിയിലുണ്ടായ ഉരുൾപൊട്ടലിൽ ഇല്ലാതായത് ഒരു കുടുംബത്തിലെ അഞ്ച് പേരാണ്. ദേവീകുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേരും മരിച്ചു. മലപ്പുറത്ത് നിലമ്പൂരിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ഒരാളെ കാണാതായി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിലും മറ്റുമായി വയനാട്ടിൽ മൂന്ന് പേരും എറണാകുളത്ത് രണ്ട് പേരും കോഴിക്കോട് ഒരാളും മരണപ്പെട്ടു. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2Mi0CRU
via
IFTTT
No comments:
Post a Comment