സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇടുക്കി ഡാമില്‍ ജലനിരപ്പ് 2396.80 അടിയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇടുക്കി ഡാമില്‍ ജലനിരപ്പ് 2396.80 അടിയായി

ചെറുതോണി: ഇന്നലെ രാത്രി മുതല്‍ പെയ്ത കനത്തമഴയില്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു. 2396.80 അടിയാണ് ആണ് ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നത് സ്ഥിതിഗതികള്‍ വീണ്ടും ആശങ്കാജനകമാക്കിയിട്ടുണ്ട്. 2398 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറന്നുവിടുന്നതിനുള്ള ട്രയല്‍ റണ്‍ ആരംഭിക്കും. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര ഡാമിലെ നാല് ഷര്‍ട്ടറുകള്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തി തുറന്നുവിട്ടു.

ചെറിയ ഒരു ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം മുതല്‍ വടക്കന്‍ കേരളത്തിലും മഴ ശക്തി പ്രാപിച്ച് വരികയാണ്. വയനാട് ജില്ലയില്‍ മഴയ്ക്ക് ശക്തി കൂടിയിരിക്കുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ ഇന്നും നില്‍ക്കാതെ തുടരുകയാണ്. വയനാട്ടിലെ ബാണാസുര ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ കൂടി തുറക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മഴ കനത്തതിനാല്‍ അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജില്ലയിലെ പലയിടങ്ങളിലായി മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തു. ലക്കിടിയില്‍ മണ്ണിടിഞ്ഞ് കുടുങ്ങിയ കുടുംബത്തെ രക്ഷപെടുത്തി. നിസ്സാരപരിക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കനത്ത മഴയില്‍ തോടുകളും, പുഴകളും കരകവിഞ്ഞൊഴുകുകയാണ്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. പലയിടങ്ങളിലും റോഡ് വെള്ളത്തിനടിയിലായി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2LZZtPw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages