ദുരിതം വിതച്ച് തോരാമഴ, 23 ഡാമുകള്‍ ഒരുമിച്ച് തുറക്കുന്നത് ഇതാദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

ദുരിതം വിതച്ച് തോരാമഴ, 23 ഡാമുകള്‍ ഒരുമിച്ച് തുറക്കുന്നത് ഇതാദ്യം

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. സമീപകാലത്തെങ്ങും ഇത്തരത്തില്‍ ഒരു പേമാരിക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടില്ല. സംസ്ഥാനത്തെ മിക്ക ഡാമുകളും ഇപ്പോള്‍ തുറന്നിരിക്കുകയാണ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നു. ട്രയല്‍റണ്ണിനായി നാല് മണിക്കൂറത്തേക്കാണ് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നിരിക്കുന്നത്.

23 ഡാമുകളാണ് സംസ്ഥാനത്ത് ഉടനീളം തുറന്നിരിക്കുന്നത്. ഇത്തരത്തില്‍ ഒരുമിച്ച് 23 അണക്കെട്ടുകള്‍ തുറക്കേണ്ട ഒരവസ്ഥ സംസ്ഥാനത്ത് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. കക്കി ഡാമും തുറന്നിരിക്കുകയാണ്. ഇടമലയാര്‍ അണക്കെട്ട് ഇന്ന് പുലര്‍ച്ചെ തുറന്നിരുന്നു.

അതേസമയം അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കക്കി ഡാം തുറന്നാതോടെ ആലപ്പുഴയിലും കുട്ടനാട്ടിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ നെഹ്‌റു ട്രോഫി വെള്ളം കളി മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

മഴക്കെടുതിയില്‍ ഇതുവരെ 18 പേരാണ് സംസ്ഥാനത്ത് മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. നാല് ജില്ലകളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. വയനാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം ജിലിലകളിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്.

ചിത്രം കടപ്പാട്: ശ്രീനി യുഎസ്‌



from mangalam.com https://ift.tt/2OVbweB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages