അവിശ്വസനീയം, പക്ഷെ അതു സംഭവിച്ചു: അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യന്‍ അണ്ടര്‍-20 ഫുട്‌ബോള്‍ ടീം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

അവിശ്വസനീയം, പക്ഷെ അതു സംഭവിച്ചു: അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യന്‍ അണ്ടര്‍-20 ഫുട്‌ബോള്‍ ടീം

മാഡ്രിഡ്: ഇന്ത്യയുടെ അണ്ടര്‍-20 ഫുട്‌ബോള്‍ ടീം അര്‍ജന്റീനയെ അട്ടിമറിച്ചു. സ്‌പെയിനില്‍ നടക്കുന്ന അണ്ടര്‍-20 കോറ്റിഫ് കപ്പ് ടൂര്‍ണമെന്റിലാണ് അണ്ടര്‍-20 ലോകകപ്പില്‍ ആറു തവണ കിരീടം നേടിയ അര്‍ജന്റീനയെ ഇന്ത്യന്‍ കുട്ടിപ്പട തകര്‍ത്തുവിട്ടത്. മത്സരത്തില്‍ ഒരാള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ ഇന്ത്യന്‍ ടീം ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് അവിശ്വസനീയ വിജയം നേടിയത്.

ഇന്ത്യയ്ക്കായി ദീപക് ടാന്‍ഗ്രി നാലാം മിനിറ്റിലും അന്‍വര്‍ അലി 68-ാം മിനിറ്റിലും ഗോള്‍വല ചലിപ്പിച്ചു. വമ്പന്മാര്‍ക്കായി ആശ്വാസ ഗോള്‍ നേടിയത് 72-ാം മിനിറ്റിലായിരുന്നു. നിന്‍തോയ് ഗാന്‍ബ മീട്ടെയുടെ കോര്‍ണര്‍ കിക്കിന് തലവെച്ചാണ് ടാന്‍ഗ്രി മത്സരത്തിന്റെ നാലാം മിനിറ്റില്‍ അര്‍ജന്റീനയെ ഞെട്ടിച്ചത്. മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ നിര പുറത്തെടുത്തത്.

രണ്ടാം പകുതിയിലെ ആദ്യ പത്തുമിനിറ്റിലാണ് ഇന്ത്യയുടെ അനികേത് ജാദവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. പത്തു പേരായി ചുരുങ്ങിയ ടീമില്‍ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിന്റെ സേവുകളും തുണയായി. പോരാട്ടത്തിന്റെ 56-ാം മിനിറ്റിലും 61-ാം മിനിറ്റിലും അര്‍ജന്റീനയുടെ രണ്ടു ഉറച്ച ഗോള്‍ശ്രമങ്ങളാണ് പോസ്റ്റിനു മുന്നില്‍ ഗില്‍ തടഞ്ഞത്.



from mangalam.com https://ift.tt/2LVWBmH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages