ഒറീസാ തീരങ്ങളില്‍ ന്യൂനമര്‍ദ്ദം വീണ്ടും, 20 ാം തീയതി വരെ 11 ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

ഒറീസാ തീരങ്ങളില്‍ ന്യൂനമര്‍ദ്ദം വീണ്ടും, 20 ാം തീയതി വരെ 11 ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: വീണ്ടും പ്രളയഭീതി നിറച്ചുകൊണ്ട് കനത്തമഴ വീണ്ടും വരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 11 ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ കനത്തമഴ പെയ്യാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കി.

24 മണിക്കൂറിനുള്ളില്‍ ഒറീസ പശ്ചിമബംഗാള്‍ തീരത്ത് ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ 20 ാം തീയതി രാവിലെ വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ മാത്രമായിരിക്കും മഴയ്ക്ക് കാര്യമായ ശമനം ഉണ്ടാകുക.

മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ആലപ്പുഴ ഉള്‍പ്പെടെ പലയിടത്തും മഴ പെയ്യുന്നുണ്ട്. പാലക്കാട് ജില്ലയില്‍ ശക്തി കുറവാണെങ്കിലും മഴ തുടരുകയാണ്. പ്രളയദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂരിലും കുട്ടനാട്ടിലും ദുരിതമേറിയിട്ടുണ്ട്. അതേസമയം ആലുവ, ചാലക്കൂടി മേഖലകളില്‍ ജലനിരപ്പ് താഴുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ മഴ കാര്യമായി മാറി നില്‍ക്കുന്നുണ്ട്. ഇടുക്കിയിലും എറണാകുളത്തും മാത്രമായിരുന്നു അതീവ ജാഗ്രതാ നിര്‍ദേശം.



from mangalam.com https://ift.tt/2MYZqA2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages