റെയില്‍വേ പാലത്തിന്റെ മുകളിലൂടെ നടന്ന 16കാരന് വൈദ്യുതാഘാതമേറ്റു, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

റെയില്‍വേ പാലത്തിന്റെ മുകളിലൂടെ നടന്ന 16കാരന് വൈദ്യുതാഘാതമേറ്റു, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു(വീഡിയോ)

റെയില്‍വേ പാലത്തിന് മുകളിലൂടെ നടന്ന 16കാരന് വൈദ്യുതാഘാതമേറ്റു. സംഭവത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. റഷ്യയിലെ കലിനിംഗാര്‍ഡ് സിറ്റിയിലാണ് സംഭവം.

പാലത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു ബയറില്‍ തട്ടുകയും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു. എന്നാല്‍ ഇത് കാര്യമായി ഏറ്റില്ലെങ്കിലും പിന്നീട് മെറ്റല്‍ പാര്‍ട്ടില്‍ സ്പര്‍ശിച്ചപ്പോള്‍ ശക്തമായി വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

16കാരന്റെ സുഹൃത്ത് സംഭവം വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. വൈദ്യുതാഘാതത്തെ തുടര്‍ന്ന് റെയില്‍വേ പാളത്തിലേക്ക് വീണ 16കാരന്റെ തലയാണ് അദ്യം ഇടിച്ചത്. ഇയാളെ രക്ഷിക്കാനായി സുഹൃത്ത് ഓടുന്നിടത്ത് വെച്ചാണ് വീഡിയോ അവസാനിക്കുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ ശരീരമാസകലം നിരവധി പൊട്ടലുകളാണുണ്ടായത്. തലയോട് പൊട്ടി, തലച്ചോറിനും പരുക്ക് പറ്റി.



from mangalam.com https://ift.tt/2BTwTus
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages