പിന്നിലൂടെ വന്ന് കെട്ടിപ്പിടിക്കുക, ചെവിയില്‍ നിശ്വസിക്കുക, തൊഴിലിടത്ത് ലൈംഗിക ദുരുപയോഗത്തിന് ശ്രമം ; പെണ്‍കുട്ടി കോടതിയില്‍ പോയി, പിസാ ഹട്ട് ഉടമ 16 കാരിക്ക് നല്‍കേണ്ടി വന്ന നഷ്ടപരിഹാരം 15,000 പൗണ്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 13, 2018

പിന്നിലൂടെ വന്ന് കെട്ടിപ്പിടിക്കുക, ചെവിയില്‍ നിശ്വസിക്കുക, തൊഴിലിടത്ത് ലൈംഗിക ദുരുപയോഗത്തിന് ശ്രമം ; പെണ്‍കുട്ടി കോടതിയില്‍ പോയി, പിസാ ഹട്ട് ഉടമ 16 കാരിക്ക് നല്‍കേണ്ടി വന്ന നഷ്ടപരിഹാരം 15,000 പൗണ്ട്

ലണ്ടന്‍: തൊഴിലിടത്ത് സൂപ്പര്‍വൈസര്‍ ലൈംഗികചൂഷണം നടത്തിയതിന് തൊഴിലുടമയില്‍ നിന്നും 16 കാരിക്ക് നഷ്ടപരിഹാരം കോടതി വിധിച്ചത് 15,000 പൗണ്ട് (ഏകദേശം 1,319,330 രൂപ). ലണ്ടനിലെ പീസാഹട്ടില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി തന്റെ ഉന്നതോദ്യോഗസ്ഥന്‍ സുല്‍ത്താന്‍ തന്‍ഹാ എന്നയാള്‍ക്കെതിരേയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ ഹര്‍ജി ശരിയാണെന്ന് കണ്ടെത്തിയ കോടതി പീസാ ഹട്ടിന്റെ ഫ്രാഞ്ചൈസി കയ്യാളിയ തൊഴിലുടമയെയാണ് പിഴ നല്‍കാന്‍ ശിക്ഷിച്ചത്.

പിസാഹട്ടില്‍ ആഴ്ചയില്‍ 10 മണിക്കൂര്‍ റിസിപ്ഷനിസ്റ്റായി ജോലി ചെയ്തു വരുമ്പോഴായിരുന്നു പെണ്‍കുട്ടി സ്ഥിരമായി ശല്യത്തിന് ഇരയായിരുന്നത്. പിന്നാലെ വന്ന് ചെവിയില്‍ നിശ്വാസമൂതുക, ശരീരഭാഗങ്ങളില്‍ തൊടുക, കയ്യില്‍ പിടിച്ച് വലിക്കുക, പിന്നാലെ വന്ന അരയില്‍ ചുറ്റിപ്പിടിക്കുക, ലൈംഗിക ലക്ഷ്യത്തോടെ സംസാരിക്കുക തുടങ്ങിയ പീഡനങ്ങളായിരുന്നു പെണ്‍കുട്ടി ഒരു വര്‍ഷമായി സഹിച്ചു വന്നിരുന്നത്. മടുത്തതോടെ കിഴക്കന്‍ ലണ്ടനിലെ സ്റ്റാര്‍ട്ട്‌ഫോര്‍ഡ് എംപ്‌ളോയ്‌മെന്റ് ട്രിബ്യൂണലിലാണ് പെണ്‍കുട്ടി പരാതിയുമായി എത്തുകയായിരുന്നു.

ഭീഷണിപ്പെടുത്തല്‍, അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റം, ലൈംഗികമായ ദുരുപയോഗം എന്നിവ തൊഴിലുടമ തന്നോട് കാട്ടുന്നതായിട്ടായിരുന്നു പരാതി. ശല്യപ്പെടുത്തല്‍ എതിര്‍ത്തപ്പോള്‍ ജോലിയിലെ കുറ്റം കണ്ടുപിടിച്ച് ദേഷ്യപ്പെടുന്നതു പതിവായെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. സുല്‍ത്താന് പുറമേ ഹെഷ് എന്ന് വിളിക്കുന്ന മറ്റൊരു സൂപ്പര്‍വൈസറായ ഹെഷ്മത്ത് ഖോലാംപൗര്‍ എന്നയാളും തന്നോട് മോശമായി പെരുമാറിയെന്ന് പെണ്‍കുട്ടി പറഞ്ഞു. ശാരീരിക ബന്ധം ലക്ഷ്യമിട്ട് അഞ്ചുതരം ഹീന പ്രവര്‍ത്തികള്‍ സുല്‍ത്താന്‍ ചെയ്തതായി കോടതി കണ്ടെത്തി.

പെണ്‍കുട്ടിക്ക് ഇപ്പോള്‍ 17 വയസ്സേയുള്ളെന്നും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ല എന്നും മനസ്സിലാക്കിയതായി കോടതി പറഞ്ഞു തുടര്‍ന്നായിരുന്നു നഷ്ടപരിഹാരം നിര്‍ദേശിച്ചത്. 2016 ആഗസ്റ്റിലായിരുന്നു പെണ്‍കുട്ടി പിസാഹട്ടില്‍ ജോലിക്കായി എത്തിയത്. നേരത്തേ ഇവിടെ ജോലി ചെയ്തിരുന്ന മൂത്ത സഹോദരിയാണ് ഈ പെണ്‍കുട്ടിയെ ഇവിടെ പരിചയപ്പെടുത്തിയത്. ചേച്ചി ജോലിവിട്ട ശേഷം പുതിയ സുപ്പര്‍വൈസര്‍ എത്തിയതോടെയാണ് പെണ്‍കുട്ടിക്ക് ദുരവസ്ഥ തുടങ്ങിയത്.

ഫ്രാഞ്ചൈസിയുടെ ഉടമ കാഷിഫ് ജാഫര്‍ പെണ്‍കുട്ടിയുടെ കണക്കാക്കിയ നഷ്ടവും ശമ്പളവും പലിശയുമൊക്കെയായി മൊത്തം 15,686 പൗണ്ട് പിഴയടയ്ക്കാനാണ് നിര്‍ദേശിച്ചത്. സര്‍ക്കാരിന്റെ നിയമം ലംഘിച്ചതിനുള്ള പിഴ 15 ശതമാനം കിഴിച്ച് ബാക്കി 14,950 പൗണ്ട് പെണ്‍കുട്ടിക്ക് കിട്ടും.



from mangalam.com https://ift.tt/2w5k75N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages