തൃശ്ശൂർ: കുതിരാനിൽ മണ്ണിടിഞ്ഞതുമൂലം മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയിൽ രൂപപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇവിടെ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ഈ വഴിയിലെ വാഹന ഗതാഗതം നിരോധിച്ചിരുന്നു. ഇതുമൂലം 15 കിലോമീറ്റർ നീളത്തിലാണ് വാഹനങ്ങളുടെ കുരുക്ക് രൂപപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ എത്തിച്ചേർന്ന വാഹനങ്ങൾ ഇപ്പോഴും അവിടെ കുടുങ്ങി കിടക്കുകയാണ്. കുതിരാനിൽ മണ്ണിടിഞ്ഞതിനാൽ ആ വഴി കടന്നു പോകാൻ കഴിയാത്തതാണ് സ്ഥിതി രൂക്ഷമായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുലോറികൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഗതാഗത തടസം പരിഹരിക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നാണ് അധികൃതർ പറയുന്നത്. അത്രയും സമയം വാഹനങ്ങൾ കുടുങ്ങിക്കിടക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇനിയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
from mathrubhumi.latestnews.rssfeed https://ift.tt/2MsDjoC
via
IFTTT
No comments:
Post a Comment