15-കാരന്‍ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തത് അച്ഛൻ വസ്തുവിറ്റു സൂക്ഷിച്ച 46 ലക്ഷം രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

15-കാരന്‍ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തത് അച്ഛൻ വസ്തുവിറ്റു സൂക്ഷിച്ച 46 ലക്ഷം രൂപ

ജബൽപുർ/ഉത്തർപ്രദേശ്: സൗഹൃദ ദിനത്തിൽ കൗമാരക്കാരൻ തന്റെ സുഹൃത്തുക്കളോട് സ്നേഹം പ്രകടിപ്പിച്ചത് അച്ഛന്റെ പണം മോഷ്ടിച്ച്സൃഹൃത്തുക്കൾക്ക് വിതരണം ചെയ്തു കൊണ്ട്. അച്ഛൻ വസ്തു വിറ്റ് കിട്ടിയതിൽ നിന്നുള്ള46 ലക്ഷം രൂപയാണ് സൗഹൃദദിനത്തിൽ സുഹൃത്തുക്കൾക്ക് വിതരണം ചെയ്തും സമ്മാനങ്ങൾ വാങ്ങിയും 15കാരൻ ചിലവഴിച്ചത്.ഇതിൽ 15 ലക്ഷം രൂപ ഒരു സാധാരണ ദിവസവേതനത്തൊഴിലാളിയുടെ മകനായ സഹപാഠിക്കും മൂന്നു ലക്ഷം രൂപ ഹോംവർക്ക് ചെയ്തു കൊടുത്ത സുഹൃത്തിനുമാണ് നൽകിയത്. കഴിഞ്ഞ ആഴ്ച ജബൽപുരിലാണ് സംഭവം. ജബൽപുരിലെകെട്ടിടനിർമാതാവ്വസ്തു വിറ്റ60 ലക്ഷം രൂപ വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്.ഇയാൾപണം നഷ്ടപ്പെട്ടതിനെകുറിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. മോഷണം നടന്നതിന്റെ ഒരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽമകൻപണം സുഹൃത്തുക്കൾക്ക് വിതരണം ചെയ്തതായി കണ്ടെത്തുകയായിരുന്നു. സ്കൂളിലും കോച്ചിങ് സെന്ററിലുമുള്ള 35 സഹപാഠികൾക്കാണ് സ്മാർട്ട് ഫോണുകളും വെള്ളി ബ്രേയ്സ്ലെറ്റുകളും അച്ഛന്റെ പണമുപയോഗിച്ച ഈ പത്താംക്ലാസ്സുകാരൻവാങ്ങിക്കൊടുത്തത്.എടുത്ത 45 ലക്ഷത്തിൽപതിനാലു ലക്ഷം രൂപയും സമ്മാനങ്ങൾ വാങ്ങാനാണ് കുട്ടി ചെലവഴിച്ചത്.കുട്ടി നൽകിയ പണം ഉപയോഗിച്ച് ഒരു സുഹൃത്ത് പുതിയ കാർ വരെ വാങ്ങുകയും ചെയ്തു. കുട്ടിയോട് വിവരങ്ങൾ അന്വേഷിച്ച് നഷ്ടമായ പണം തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് ജബൽപുർ പോലീസ്. കുട്ടി പണം നൽകിയ സുഹൃത്തുക്കളുടെ മാതാപിതാക്കൾക്ക് അഞ്ച് ദിവസത്തിനുള്ളിൽ പണം തിരികെയെത്തിക്കാനുള്ള സമൻസ് പോലീസ് അയച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2vCb2Cl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages